ആയിരം ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയിരം ദ്വിപുകളിലെ ഏറ്റവും ചെറിയ ദ്വീപിൽ നിന്നുമുള്ള അസ്തമയം

പൂർവ യു.എസ്സിനും കാനഡയ്ക്കും മധ്യേ, സെന്റ് ലോറൻസ് നദിയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹത്തെയാണ് ആയിരം ദ്വീപുകൾ എന്നു പറയുന്നത്. ആകൃതിയിലും വലുപ്പത്തിലും വ്യത്യസ്തത പ്രകടിപ്പിക്കുന്ന 1500-ഓളം ദ്വീപുകൾ ഉൾപ്പെട്ട ഈ ദ്വീപസമൂഹത്തിലെ പകുതിയിലധികം ദ്വീപുകളും കാനഡയുടെ ഭാഗമാണ്. ഏകദേശം 32 കി.മീ. നീളവും 127 ച.കി.മീ. വിസ്തൃതിയുമുള്ള വൂൾഫ് ഐലൻഡ് ആണ് ഏറ്റവും വലിയ ദ്വീപ്; [1]

  • ഹോവ്(Howe) [2]
  • വെലസ്ലി (Welleslu)
  • ഗ്രിൻഡ്‌സ്റ്റോൺ (Grindstone)[3]

എന്നിവ മറ്റു പ്രധാന ദ്വീപുകളും.

മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ വേനൽക്കാലവും തൌസൻഡ് ഐലൻഡ്സിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു. ഓണ്ടറിയോ തടാകത്തിൽനിന്ന് സെന്റ് ലോറൻസ് നദി പുറത്തേക്കു പ്രവഹിക്കുന്ന ഭാഗത്താണ് ദ്വീപുകളുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ഈ ദ്വീപസമൂഹത്തിൽ വേനൽക്കാല സുഖവാസകേന്ദ്രങ്ങൾ, നവീന ഭക്ഷണശാലകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. വിസ്തൃതി കൂടിയ ദ്വീപുകളിൽ വിനോദസഞ്ചാരികൾക്കുവേണ്ടി കളിസ്ഥലങ്ങളും ചെറുഭവനങ്ങൾ മുതൽ കൊട്ടാരസദൃശമായ മന്ദിരങ്ങൾ വരെയും നിർമിച്ചിരിക്കുന്നു. ഈ ദ്വീപസമൂഹത്തിലെ 17 ദ്വീപുകളെ ഉൾപ്പെടുത്തിയാണ് സെന്റ് ലോറൻസ് ദേശീയ ഉദ്യാനത്തിന് രൂപംനൽകിയിട്ടുള്ളത്.

ആയിരം ദ്വീപുകളിലെ ചിത്രങ്ങൾ[തിരുത്തുക]

അവലംബ[തിരുത്തുക]

  1. http://www.tripadvisor.com/Travel-g154992-d145993/Kingston:Ontario:Wolfe.Island.html Wolfe Island, is in fact not only one of the Thousand Islands, it is the largest of the Thousand Islands
  2. http://freepages.genealogy.rootsweb.ancestry.com/~theislands/howeisland.html Howe Island is located in Lake Ontario, east of Wolfe Island. It is south of about midway between Kingston and Gananoque.
  3. http://grindstoneisland.org/history/?page_id=40 Grindstone Island is the fourth largest of the Thousand Islands in the St. Lawrence River and the second largest American island.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൗസൻഡ് ഐലൻഡ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

കട്ടികൂട്ടിയ എഴുത്ത്

"http://ml.wikipedia.org/w/index.php?title=ആയിരം_ദ്വീപുകൾ&oldid=1696501" എന്ന താളിൽനിന്നു ശേഖരിച്ചത്