ആമസോണ്‍ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമസോണ്‍
Apurímac, Ene, Tambo, Ucayali, Amazonas, Solimões
River
none Mouth of the Amazon River
Mouth of the Amazon River
Countries Flag of Peru Peru, Flag of Colombia Colombia, Flag of Brazil Brazil, Flag of Bolivia Bolivia, Flag of Venezuela Venezuela, Flag of Ecuador Ecuador, Flag of Guyana Guyana
Region South America
Tributaries
 - left Marañón, Japurá, Rio Negro
 - right Ucayali, Purus, Madeira, Tapajós, Xingu, Tocantins
City Iquitos (Peru); Manaus (Brazil) and Belem do Pará (Brazil).
Source Apacheta cliff
 - location Nevado Mismi, Arequipa, Peru
 - elevation 5,170 m (16,962 ft)
 - coordinates 15°31′05″S 71°45′55″W / -15.51806, -71.76528
Mouth
 - location Atlantic Ocean, Brazil
 - elevation m (0 ft)
Length 6,437 km (4,000 mi) approx.
Basin 7,050,000 km² (2,720,000 sq mi) approx.
Discharge mouth
 - average 219,000 /s (7,734,000 cu ft/s)
Map showing the Amazon drainage basin with the Amazon River highlighted
Map showing the Amazon drainage basin with the Amazon River highlighted

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയാണ്‌ ആമസോണ്‍. ഒഴുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന്‌ ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്‌. ആമസോണിനാണ്‌ ലോകത്തെ ഏറ്റവും വലിയ നീര്‍ത്തടവ്യവസ്ഥയുള്ളത്, ഇത് ഏകദേശം ലോകത്തിലെ മൊത്തം നദിയൊഴുക്കിന്റെ അഞ്ചിലൊന്ന് വരും. ആമസോണിന്റെ ഭീമമായ വലിപ്പം കാരണമായി ഇതിനെ കടല്‍ നദി എന്നും വിളിക്കാറുണ്ട്. ആമസോണിനെ മീതെ അതിന്റെ വായ് ഭാഗം ഒഴിച്ച് ഒരിടത്തും പാലം ഇല്ല എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്‌, ഇതിന്റെ പ്രധാനപ്പെട്ട കാരണം കുറഞ്ഞ ജനസംഖ്യയുള്ള മേഖലയാണ്‌ ആമസോണ്‍, മാത്രവുമല്ല വീതി കുറഞ്ഞ ഭാഗങ്ങള്‍ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയുമാണ്‌.

ഭൂരിഭാഗം അളവുകള്‍ അനുസരിച്ച് ആമസോണ്‍ തന്നെയാണ്‌ നദികളില്‍ മുന്‍പില്‍ നില്‍ക്കുന്നതെങ്കിലും നീളത്തിന്റെ കാര്യത്തില്‍ മാത്രം ഇത് ആഫ്രിക്കയിലെ നൈല്‍ നദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്‌. പക്ഷെ ചില ശാസ്ത്രഞ്ജര്‍, പ്രതേകിച്ച് ബ്രസീലില്‍ നിന്നുള്ളവര്‍, ആമസോണ്‍ തന്നെയാണ്‌ നീളമുള്ള നദി എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്‌.

ഇതിന്റെ നീളം 6400 കി.മീ. ആണ്. ഇത് പെറുവിലെ നെവാഡൊ മിസീമിയില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. ബ്രസീലില്‍ വച്ചാണ് ആമസോണ്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ചേരുന്നത്.

ഉള്ളടക്കം

[തിരുത്തുക] നീര്‍ത്തടവ്യവസ്ഥ

ലോകത്തിലെ ഏറ്റവും വലിയ നീര്‍ത്തടവ്യ്വസ്ഥയുള്ളെ ആമസോണ്‍ നീര്‍ത്തടവ്യവസ്ഥ തെക്കെ അമേരിക്കയുടെ ഭൂവിസ്ത്രിതിയുടെ 40 ശതമാനം വ്യാപിച്ച് കിടക്കുന്നു, ഏകദേശം 6,915,000 ചതുരശ്ര കി.മീ (2,670,000 ച.മൈല്‍) വരും ഇത്. ഉത്തര അക്ഷാംശം 5 ഡിഗ്രി മുതല്‍ ദക്ഷിണ അക്ഷാംശം 20 ഡിഗ്രി വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇതില്‍ ജലം വന്ന് ചേരുന്നു. ഇതില്‍ ഏറ്റവും ദൂരമുള്ള ജലസ്രോതസ്സുകള്‍ അന്തര്‍-ആന്‍ഡിയന്‍ ഫലകങ്ങളില്‍ വരെ കാണപ്പെടുന്നു, ഈ ഭാഗം പസഫിക്ക് സമുദ്രത്തില്‍ നിന്ന് കുറഞ്ഞ ദൂരത്തില്‍ മാത്രമാണ്‌ സ്ഥിതി ചെയ്യുന്നത്.

ആമസോണും അതിന്റെ പോഷക ശാഖകളെയും ഉള്‍ക്കൊള്ളുന്ന ഭൂവിസ്ത്രിതിയുടെ അളവില്‍ ഒരു വര്‍ഷത്തിനിടയ്ക്ക് മൂന്ന് മടങ്ങ് വരെ മാറ്റം കാണപ്പെടാറുണ്ട്. വേനല്‍ക്കാലത്ത് 110,000 ച.കി.മീ (42,000 ച.മൈല്‍) ആണെങ്കില്‍ നിറഞ്ഞൊരുകുന്ന സമയം ഇത് 350,000 ച.കി.മീ (135, 000 ച.മൈല്‍) വരെ ഉയരുന്നു. ഇതേപ്രകാരം വേനല്‍കാലം 11 കി.മീ (7 മൈല്‍) വീതി കാണപ്പെടുമ്പോള്‍ വര്‍ഷകാലം നിറഞ്ഞൊഴുകുമ്പോള്‍ 45 കി.മീ (28 മൈല്‍) വരെയായി വീതി ഉയരുകയും ചെയ്യുന്നു.

ആമസോണില്‍ നിന്ന് അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്ക് വന്നുചേരുന്ന ജലത്തിന്റെ അളവ് ഭീമമാണ്‌: വര്‍ഷകാലത്ത് 300,000 ക്യുബിക്ക് മീറ്റര്‍ വരെയാകും ഇത്. ലോകത്ത് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമാസോണില്‍ നിന്നാണ്‌. ആമസോണ്‍ സമുദ്രത്തില്‍ വന്നുചേരുന്ന ഭാഗത്ത് കരകാണപ്പെടാത്തത്ര ദൂരെ നിന്ന്പോലും കുടിക്കാനവശ്യമായ വെള്ളം എടുക്കാന്‍ കഴിയും, കരയില്‍ നിന്ന് അഞ്ഞൂറ് കിലോ മീറ്റര്‍ അകലെ വരെയുള്ള സമുദ്രജലത്തിന്റെ ലവണാംശം താഴ്ന്ന നിലയിലാകാന്‍ ഇതില്‍ നിന്നുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കാരണമാകുകയും ചെയ്യുന്നു.

[തിരുത്തുക] ഉല്‍ഭവസ്ഥാനങ്ങള്‍

The Amazon originates from the Apacheta cliff in Arequipa at the Nevado Mismi, with a sole sign of a wooden cross.
Source of the Amazon
The "Meeting of Waters" is the confluence of the Rio Negro (black) and the Rio Solimões (sandy) near Manaus, Brazil.

ആമസോണിന്റെ ആദ്യ ഘട്ടത്തില്‍ പെറുവിലും ഇക്വഡോറിലുമായി ഏതാനും പ്രധാനപ്പെട്ട നദീവ്യവസ്ഥകളുണ്ട്, ഇതില്‍ ചിലത് മറണോണിലേക്കും മറ്റുള്ളവ നേരിട്ട് ആമസോണിലേക്കും ഒഴുകുന്നു, ഇവ മൊറോണ, പാസ്താസ, നുകുറായ്, ഉറിതുയാകു, ചാമ്പിറ, ടൈഗര്‍, നാനായ്, നാപോ, ഹ്വല്ലഗ, ഉകയാലി എന്നിവയാണ്‌. വര്‍ഷങ്ങളായി ആമസോണിന്റെ ഉല്‍ഭവമായി കാണപ്പെട്ടിരുന്ന മറണോണ ഉല്‍ഭവിക്കുന്നത് മധ്യ പെറുവിലെ ലോറികോഷ തടാകത്തിന്‌ മുകള്‍ഭാഗത്തുള്ള നെവേദോ ഡി യറുപ എന്നറിയപ്പെടുന്ന ഹിമപാളികളില്‍ നിന്നാണ്‌. വെള്ളച്ചാട്ടങ്ങളിലൂടെയും നേര്‍ത്ത പാതകളിലൂടെയുമായി പോംഗോകള്‍ എന്ന് വിളിക്കുന്ന കൊടും വനങ്ങളിലൂടെ പെറുവിന്റെ പശ്ചിമ-മധ്യ ഭാഗത്ത് നിന്ന് ഏറ്റവും വടക്ക് ഭാഗം വരെ ഇത് ഒഴുകുന്നു, ശേഷം നോട്ട പട്ടണത്തിന്‌ തൊട്ട് മുന്‍പായി ഉകയാലി നദിയുമായി കൂടിച്ചേര്‍ന്ന് ആമസോണ്‍ നദി രൂപം കൊള്ളുന്നു.

1996, 2001, 2007 വര്‍ഷങ്ങളിലായി സ്ഥിരീകരിച്ച ആമസോണിന്റെ ഏറ്റവും ദൂരെയുള്ള ഉല്‍ഭവസ്ഥാനം പെറുവിന്റെ ഭാഗമായ ആന്‍ഡിയന്‍ പര്‍വ്വതനിരകളിലെ 5,597 മീറ്റര്‍ (18,363 അടി) ഉയരമുള്ള നെവോദോ മിസ്മി എന്ന മഞ്ഞുമൂടിയ കൊടുമുടിയിലെ ഹിമപാളികളില്‍ നിന്നാണ്‌, ഇത് ഏതാണ്ട് ടിടികാക തടാകത്തിന്‌ 160 കി.മീ (100 മൈല്‍) പടിഞ്ഞാറും ലിമ നഗരത്തിന്‌ 700 കി.മീ (430 മൈല്‍) തെക്ക് കിഴക്കുമാണ്‌. നെവോദോ മിസ്മിയില്‍ നിന്നുള്ള വെള്ളം ക്യൂബ്രദാസ് കാര്‍ഹുവാസന്തയിലേക്കും അപ്പാഷേതയിലേക്കും ഒഴുകുന്നു (ഈ ഭാഗമാണ്‌ ഭൂരിഭാഗം ഭൗമശാസ്ത്രഞ്ജരും ആമാസോണിന്റെ ആരംഭമായി കണക്കാക്കുന്നതെങ്കിലും ബ്രസീലില്‍ ഈ നദി സോളിമോസ് ദാസ് അഗ്വാസ് എന്നാണറിയപ്പെടുന്നത്). ഇവിടെനിന്ന് റിയോ നീഗ്രോയില്‍ നിന്നുള്ള ഇരുണ്ട നിറത്തിലുള്ള വെള്ളവും റിയോ സോളിമോസില്‍ നിന്നുള്ള മണല്‍ നിറത്തിലുള്ള വെള്ളവും ഒരുമിച്ച് , 6 കി.മീ ല്‍ കൂടുതല്‍ ദൂരം ഈ രണ്ട് ജലവും പരസ്പരം കലരാതെ വശങ്ങളിലായി ഒഴുകുന്നു.

റിയോ അപൂരിമാക്ന്റെയും ഉകയാലിന്റെയും ഒരുമിച്ചൊഴുകലിന്‌ ശേഷം ഇത് ആന്‍ഡിയന്‍ മേഖലയെ പിന്നിട്ട് വെള്ളപ്പൊക്ക സമതലത്തിലെത്തുകയും ചെയ്യുന്നു. ഇവിടം മുതല്‍ ഏതാണ്ട് 1,600 കി.മീറ്ററോളം (990 മൈല്‍) വനത്തിലുള്ള വിസ്താരമുള്ള തീരങ്ങളാണ്‌, തീരങ്ങള്‍ വെള്ളം താഴ്ന്നനിലയിലായിരിക്കും ഇത് നിറഞ്ഞൊഴുകുമ്പോള്‍ വെള്ള കയറുന്നു. താഴ്ന്ന തീരങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ്‌ കുന്നുകള്‍ കാണപ്പെടുന്നത്. ശേഷം ഇത് വലിയ ആമസോണ്‍ മഴക്കാടുകളിലേക്ക് പ്രവെശിക്കുന്നു.

ഈ നദീവ്യവസ്ഥകളും ബ്രസീല്‍, പെറു, ഇക്വഡോര്‍, കൊളംബിയ, വെനിന്‍സ്വല എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക് സമങ്ങളെയും ചേര്‍ത്താണ്‌ ഉപരി ആമസോണ്‍ (Upper Amazon) എന്ന് വിളിക്കപ്പെടുന്നത്. ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളിലൂടെയാണ്‌ ആമസോണിന്റെ ഭൂരിഭാഗവും ഒഴുകുന്നത്, വെനിന്‍സ്വല, കൊളംബിയ, ഇക്വഡോര്‍, ബൊളീവിയ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇതിലേക്ക് പോഷകനദികള്‍ വന്നുചേരുന്നുണ്ട്.

[തിരുത്തുക] നിറഞ്ഞൊഴുകല്‍

നദി നിറഞ്ഞൊഴുകുന്ന സമയത്തെ ഉപഗ്രഹ ചിത്രം, നാസയില്‍ നിന്ന്.

നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈല്‍) ആയി മാറുന്നു. നവംബറോടുകൂടി ഒഴുക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങുകയും ജൂണ്‍ വരെ ഇത് വര്‍ദ്ധിക്കുകയും ചെയ്യുന്നു, ശേഷം ഒക്ടോബര്‍ അവസാനം വരെ ഒഴുക്കില്‍ കുറവ് ഉണ്ടാകുന്നു. നീഗ്രോ ശാഖയിലുള്ള ഒഴുക്ക് ഇത് പോലെയല്ല; ഇതിന്റെ താഴവരയില്‍ മഴ ഫെബ്രുവരിയോ മാര്‍ച്ചോടെയോ മാത്രമേ ആരഭിക്കുന്നുള്ളൂ. ജൂണോടുകൂടി ഇത് നിറയുന്നു, ശേഷം മറ്റ് ഭാഗത്തേത് പോലെ കുറയുകയും ചെയ്യുന്നു. മദെയ്റ ശാഖയില്‍ ആമസോണിനേക്കാള്‍ രണ്ട് മാസം നേരത്തേയായിരിക്കും ഒഴുക്കില്‍ വര്‍ദ്ധനവും കുറവും കാണപ്പെടുന്നത്.

ഒന്ന് മുതല്‍ ആറ് മൈല്‍ വരെ വീതി വരുന്ന പ്രധാന ശാഖയില്‍കൂടി വലിയ ജലനൗകകള്‍ക്ക് മാനുസ് വരെ സഞ്ചരിക്കുവാന്‍ കഴിയും, അതായത് അഴിമുഖത്ത് നിന്ന് 1,500 കി.മീ (930 മൈല്‍) ഉള്ളിലോട്ട്. 3,000 മുതല്‍ 9,000 ടണ്‍ ഭാരവും 5.5 മീറ്റര്‍ ആഴവും വരുന്ന ചെറിയ നൗകകള്‍ക്ക് പെറുവിലെ ഇക്വിറ്റോസ് വരെ പോകുവാനും സാധിക്കുന്നു, ഇത് സമുദ്രത്തില്‍ നിന്ന് 3,600 കി.മീ (2,240 മൈല്‍) ദൂരെയാണ്‌. ഇതിനേക്കാള്‍ ചെറിയ ബോട്ടുകള്‍ക്ക് യഥാര്‍ത്ഥ ഉല്‍ഭവസ്ഥാനത്ത് നിന്ന് 780 കി.മീ അകലത്തില്‍ എത്തുവാന്‍ കഴിയുന്നു. ഇതിനൊക്കെ പുറമെ ഉല്‍ഭവസ്ഥാനത്തോട് അടുത്തുള്ള പോംഗോ ഡി മാന്‍സെറിഷെ വരെ ചെറിയ ബോട്ടുകള്‍ സ്ഞ്ചരിക്കാറുമുണ്ട്.

[തിരുത്തുക] അഴിമുഖം

ആമസോണ്‍ സമുദ്രവുമായി സന്ധിക്കുന്ന ഭാഗം ഏതാണ്ട് 330 കി.മീറ്ററോളം (210 മൈല്‍) വീതിയുള്ളതാണ്‌. കാബോ ഡൊ നോര്‍തെ മുതല്‍ പ്യൂണ്ടൊ പതിജോക വരെയുള്ള അളവാണിത്, പക്ഷെ ഇതില്‍ പാര നദിയുടെ 60 കി.മീ (40 മൈല്‍) സമുദ്രവുമായുള്ള വായ ഭാഗം കൂടി ഉള്‍പ്പെടുന്നു, ഇത് കണക്കിലെടുക്കാതെയിരിക്കാവുന്നതാണ്‌, ഈ ഭാഗം ടോകാന്റിന്‍സിന്റെ താഴ്ഭാഗത്താണ്‌ സ്ഥിതി ചെയ്യുന്നത്. അത്പോലെ ആമസോണിലുള്ള മറാജോ ദ്വീപിന്റെ സമുദ്രത്തിനഭിമുഖമായുള്ള ഭാഗം കൂടി ഇതില്‍പ്പെടുന്നു. ഇതൊക്കെ പ്രകാരം ആംസോണിന്റെ അഴിമുഖം ഇംഗ്ലണ്ടിലെ തേംസിന്റെ നീളത്തേക്കാള്‍ കൂടുതലാണ്‌.


[തിരുത്തുക] ജൈവസമ്പത്ത്

ലോകത്തുള്ള ജൈവ സ്പീഷീസുകളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ആംസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളില്‍ കാണ്‍പ്പെടുന്നു. വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈല്‍) വിസ്തൃതിയുള്ള ഇത് ലോകത്തില്‍ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്‌. ഇത് വരെ തിരിച്ചറിഞ്ഞ 3,000 ല്‍ കൂടുതല്‍ സ്പീഷീസ് മല്‍സ്യങ്ങള്‍ ആമസോണില്‍ കാണപ്പെടുന്നു, തിരിച്ചറിയപ്പെടുന്നവയുടെ എണ്ണം നാള്‍കള്‍തോറും വര്‍ദ്ധിക്കുന്നുമുണ്ട്, ചില കണക്കുകള്‍ ഇത് 5,000 അടുത്ത് വരുമെന്ന് കാണിക്കുന്നു.

ഒറിണോക്കോ നദിയോടൊപ്പം ആമസോണ്‍ ബോട്ടോ(ആമസോണ്‍ നദി ഡോള്‍ഫിന്‍)യുടെ പ്രധാന ആവാസ മേഖലയാണ്‌. നദീജല ഡോള്‍ഫിനില്‍പ്പെട്ട ഏറ്റവും വലിയ സ്പീഷീസാണിത്, ഇത് 2.6 മീറ്റര്‍ (9 അടി) വരെ നീളം വയ്ക്കുന്നു. മനുഷ്യനായി രൂപം മാറാന്‍ കഴിവുള്ളതാണീ ഡോള്‍ഫിനെന്ന് ബ്രസീലില്‍ പ്രശസ്തമായ പഴയ കഥയുണ്ട്.

വലിയ കൂട്ടത്തോടെ സഞ്ചരിക്കുന്ന പിരാന മല്‍സ്യങ്ങള്‍ ധാരാളം ഇതില്‍ കാണപ്പെടുന്നു, മറ്റുള്ള ജന്തുക്കളെയു മനുഷ്യരെപ്പോലും ആക്രമിക്കാറുണ്ട് ഈ മാംസഭോജികള്‍. കുറച്ച് സ്പീഷിസുകള്‍ മാത്രമേ മനുഷ്യരെ ആക്രമിക്കുന്നവയായുള്ളൂ, കൂടുതല്‍ ഇനവും മറ്റ് മല്‍സ്യങ്ങളെ ഭക്ഷിക്കുന്നവയും കൂട്ടത്തോടെ സഞ്ചരിക്കാത്തവയുമാണ്‌.

കാള സ്രാവ് (Bull shark, Carcharhinus leucas) നെ സമുദ്രത്തില്‍ നിന്ന് 4,000 കി.മീ (2,220 മൈല്‍) അകലെയുള്ള പെറുവിലെ ഇക്വിറ്റോസില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അറാപൈമ അഥവ പിരാറുക (Arapaima gigas) എന്നത് തെക്കെ അമേരിക്കയില്‍ കാണപ്പെടുന്ന ഉഷ്ണമേഖലാ ശുദ്ധജല മല്‍സ്യമാണ്‌. 3 മീറ്റര്‍ (9.8 അടി) വരെ നീളവും 200 കി.ഗ്രാം (440 പൗണ്ട്) ഭാരവും വയ്ക്കുന്ന ഇവ ഏറ്റവും വലിയ ശുദ്ധജല മല്‍സ്യങ്ങളിലൊന്നാണ്‌. ആമസോണില്‍ കാണപ്പെടുന്ന മറ്റൊരു ശുദ്ധജല മല്‍സ്യമാണ്‌ അറോവന (Arowana, Osteoglossum bicirrhosum) ഇവ അറാപൈമയെ പോലെയുള്ള ഒരു ഇരപിടിയന്‍ മല്‍സ്യമാണ്‌, പക്ഷെ ഇവ 120 സെ.മീ വരെ മാത്രമേ പരമാവധി നീളം വയ്ക്കാറുള്ളൂ.

ആമസോണ്‍ നദീതടവ്യവസ്ഥയുടെ ഇരുണ്ട ഭാഗങ്ങളില്‍ കാണപ്പെടുന്ന പാമ്പാണ്‌ അനാകോണ്ട. ഇത് ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ സ്പീഷീസികളിലൊന്നാണിത്, നാസദ്വാരങ്ങള്‍ മാത്രം വെളിയിലാക്കി വെള്ളത്തിനടിയിലാണ്‌ ഇവ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്.

ആയിരക്കണക്കിന്‌ തരത്തില്‍പ്പെട്ട മല്‍സ്യങ്ങള്‍, ഞണ്ടുകള്‍, ആല്‍ഗകള്‍, ആമകള്‍ എന്നിവയും ഈ മേഖലയില്‍ അധിവസിക്കുന്നു.

[തിരുത്തുക] ആമസോണ്‍ നദിയിലെ ചില ദൃശ്യങ്ങള്‍




"http://ml.wikipedia.org/wiki/%E0%B4%86%E0%B4%AE%E0%B4%B8%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം