ആമസോണ്‍.കോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആമസോണ്‍.കോം
തരം പബ്ലിക് (NASDAQAMZN)
സ്ഥാപിതം 1994
ആസ്ഥാനം സിയാറ്റില്‍, വാഷിംഗ്ടണ്‍, അമേരിക്കന്‍ ഐക്യനാടുകള്‍
സ്ഥാപകര്‍ ജെഫ് ബെസോസ്,
വ്യവസായ മേഖല റീട്ടെയില്‍
ഉല്‍‌പന്നങ്ങള്‍ Amazon.com
A9.com
Alexa Internet
IMDb
വിറ്റുവരവ് US$14.84 ശതകോടി (2007)
അറ്റാദായം US$476 ദശലക്ഷം (2007)
തൊഴിലാളികള്‍ 17,000 (2007)
മുദ്രാവാക്യം "…and you're done"

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്തക ശാലയാണ് ആമസോണ്‍.കോം ജെഫ് ബെസോസ് സ്ഥാപിച്ച ഈ ഈ-കോമേഴ്സ് കമ്പനി 1995 ജൂലൈ 16-നാണ്‌ പുസ്തകവില്പ്പന തുടങ്ങിയത് [1]. ഇപ്പോള്‍ വീഡിയോ, സി ഡി, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, വീഡിയോ ഗെയിമുകള്‍, ഇലക്റ്റ്രോണിക് ഉല്പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി പല ഉല്പ്പന്നങ്ങളും ആമസോണില്‍ ലഭ്യമാണ്‌. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, യുണൈറ്റഡ് കിങ്ഡം, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളിലും ശാഖകളുള്ള ഈ കമ്പനിക്ക് ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്‍ഡ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, ടോക്കിയോ, ബെയ്‌ജിങ്ങ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണകേന്ദ്രങ്ങളുണ്ട്.


ആമസോണ്‍.കോം വാഷിംഗ്‌ടണിലെ സിയാറ്റില്‍ ആസ്ഥാനമായുള്ള ഒരു ഈ-കോമേഴ്സ്‌ കമ്പനിയാണ്‌. ഇന്റര്‍നെറ്റുവഴി വ്യാപാരം നടത്തിയ ആദ്യകമ്പനികളിലൊന്നാണ്‌ ആമസോണ്‍.കോം. 1990-കളിലെ ഡോട്‌.കോം ബൂമിനെ നയിച്ച പ്രധാന കമ്പനികളിലൊന്നും ആമസോണാണ്‌. ഡോട്‌.കോം ബൂമിന്റെ തകര്‍ച്ചക്കുശേഷം ആമസോണിന്റെ വാണിജ്യമാതൃക(business model)-യുടെ കാര്യശേഷിയെക്കുറിച്ച്‌ സംശയങ്ങളുയര്‍ന്നു. എന്നിട്ടും ആമസോണ്‍.കോം ആദ്യ വാര്‍ഷികലാഭം 2003-ഇല്‍ രേഖപ്പെടുത്തി. 1994-ഇല്‍ ജെഫ്‌ ബെസോസ്‌ സ്ഥാപിച്ച ആമസോണ്‍.കോം ഒരു ഓണ്‍ലൈന്‍ പുസ്തകശാലയായി ആരംഭിച്ച്‌ വളരെ വേഗം ഡിവിഡി, സീഡി, കമ്പ്യൂടര്‍ സോഫ്റ്റ്‌വെയര്‍, വീഡിയോ ഗെയിംസ്‌, തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണവസ്തുക്കള്‍ മുതലായവയുടെയും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടു.


1994-ല്‍ ബെസോസ്‌ ആമസോണ്‍.കോം ആരംഭിക്കുന്നത്‌ ഇന്റര്‍നെറ്റില്‍നിന്നും അതുവരെ താന്‍ ലാഭംകൊയ്തില്ലല്ലോ എന്ന കുറ്റബോധത്തില്‍നിന്നുമാണ്‌. ആമസോണ്‍ കഡാബ്ര.കോം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പുസ്തകശാലയായാണ്‌ തുടങ്ങിയത്‌. ഏറ്റവും വലിയ ഗ്രന്ഥവില്‍പനശാലകള്‍ക്കുപോലും 200000-ത്തോളം പുസ്തകങ്ങളേ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. അതേസമയം, ഓണ്‍ലൈന്‍ പുസ്തകവില്‍പ്പനശാലകള്‍ക്ക്‌ ഇതിലും വളരെക്കൂടുതല്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ബെസോസ്‌ പിന്നീട്‌ ഇതിനെ ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണ്‍ എന്ന അര്‍ത്ഥത്തില്‍ പുനര്‍നാമകരണം ചെയ്തു.


ആമസോണിന്റെ ആദ്യ വാണിജ്യമാതൃക വളരെ വിചിത്രമായിരുന്നു: ആദ്യ നാലഞ്ചു വര്‍ഷത്തേക്ക്‌ ലാഭപ്രതീക്ഷയില്ല. എന്നാല്‍ ഈ നയം കാര്യക്ഷമമായിരുന്നു. മറ്റു കമ്പനികള്‍ ഡോട്‌.കോം ബൂമില്‍ അനവധി മടങ്ങു ലാഭം കൊയ്തപ്പോള്‍ ആമസോണ്‍ സാവധാനത്തിലാണ്‌ വളര്‍ന്നത്‌. അതുപോലെ ഈ കമ്പനികള്‍ തകര്‍ന്നപ്പോള്‍ ആമസോണ്‍ പിടിച്ചുനില്‍ക്കുകയും പിന്നീട്‌ ലാഭത്തിലേക്കു വളരുകയും ചെയ്തു.


ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആമസോണ്‍ സ്ഥാപകന്‍ ബെസോസിനെ 'ടൈം മാഗസിന്‍' 1999-ലെ വ്യക്തിയായി തെരഞ്ഞെടുത്തു.

[തിരുത്തുക] അവലംബം

  1. http://web.archive.org/web/20000408032804/http://www.time.com/time/poy/bezos5.html
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%AE%E0%B4%B8%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D.%E0%B4%95%E0%B5%8B%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം