ആഭേരി (ജന്യരാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ആഭേരി. പൊതുവിൽ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി കണക്കാക്കുന്നു.

ഘടന,ലക്ഷണം[തിരുത്തുക]

Ascending scale with Shadjam at C
Descending scale with Shadjam at C
  • ആരോഹണം സ ഗ2 മ1 പ നി2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ2 രി2 സ

(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദം) ഈ സ്വരങ്ങൾക്ക് പുറമേ ഗമകങ്ങളും മറ്റേതൊരു രാഗത്തേയും പോലെ ആഭേരിക്കുമുണ്ട്.

ആരൊഹണം ശുദ്ധ ധന്യാസിക്കും അവരൊഹണം ഖരഹരപ്രിയക്കും സമാനമാണ്. ശൂദ്ധ ധൈവതം ഉണ്ട് എന്നതിനാൽ ആഭേരി ഒരു ഭാഷാംഗരാഗമായിട്ടാണ് കരുതപ്പെടുന്നത്. ആഭേരി,നഠഭൈരവിയുടെ(യാതൊന്നിനാണോ ശുദ്ധധൈവതം ഉള്ളത്) ഒരു ജന്യരാഗമായും കരുതപ്പെടുന്നുണ്ട്.

കൃതികൾ[തിരുത്തുക]

കൃതി കർത്താവ്
നഗുമോമു ഗനലേനി ത്യാഗരാജസ്വാമികൾ
ഭജരേ രേ മാനസ മൈസൂർ വസുദേവാചാര്യ
വീണാഭേരീ മുത്തുസ്വാമി ദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ
ദേവദുന്ദുഭീ സാന്ദ്രലയം എന്നെന്നും കണ്ണേട്ടന്റെ ജെറി അമൽദേവ്
മാനസ നിളയിൽ ധ്വനി നൌഷാദ് അലി
സ്വരകന്യകമാർ വീണ സാന്ത്വനം ജോൺസണ്
കുന്നത്തെ കൊന്നയ്ക്കും പഴശ്ശിരാജ ഇളയരാജ
ഋതുശലഭം നീ മധുശലഭം ഇവിടെ എല്ലാവര്ക്കും സുഖം ജി .ദേവരാജൻ
"http://ml.wikipedia.org/w/index.php?title=ആഭേരി_(ജന്യരാഗം)&oldid=1712268" എന്ന താളിൽനിന്നു ശേഖരിച്ചത്