ആപ്ലിക്കേഷന്‍ സിസ്റ്റം/400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.ബി.എം വിപണിയിലിറക്കുന്ന മിഡ്‌റേഞ്ച് ബിസിനസ്സ് കംപ്യൂറ്റര്‍ ശ്രേണിയുടെ പൊതുവായ പേരാണ് ആപ്ലിക്കേഷന്‍ സിസ്റ്റം/400 അഥവാ ഏ.എസ്/400(AS/400).1988-ല്‍ ആണ് ആദ്യമായി ഏ.എസ്/400 വിപണിയിലിറങ്ങിയത്. ഐ.ബി.എം-ന്റെ മുന്‍കാല സെര്‍വര്‍ പ്ലാറ്റ്ഫോമുകളായ സിസ്റ്റം/36, സിസ്റ്റം/38 എന്നിവയുടെ പ്രത്യേകതകള്‍ സംയോജിപ്പിച്ചാണ് ഏ.എസ്/400 വികസിപ്പിച്ചിരിക്കുന്നത്.ചെറു ബിസിനസ്സ് സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള മെയിന്‍ഫ്രെയിം കംപ്യൂറ്റര്‍ എന്ന രീതിയില്‍ രൂപകല്പന ചെയ്യപ്പെട്ട ഏ.എസ്/400, ഒ.എസ്/400 എന്നു പേരുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഏ.എസ്/400-ന്റെ പ്രധാന പ്രത്യേകത, സിസ്റ്റവുമായി എകോപിപ്പിച്ചിട്ടുള്ള ഡാറ്റാബേസ് എന്ന ആശയമാണ്.ഡി.ബി2/400 എന്ന ഡാറ്റാബേസ് ഏ.എസ്/400 പ്ലാറ്റ്ഫോമില്‍ സംയോജിപ്പിച്ചാണ് ഐ.ബി.എം വിതരണം ചെയ്യുന്നത്.റിപ്പോര്‍റ്റ് പ്രോഗ്രാം ജനറേറ്റര്‍ അഥവാ ആര്‍.പി.ജി, കൊബോള്‍ തുടങ്ങിയവയാണ് ഏ.എസ്/400-ല്‍ ഉപയോഗിക്കാവുന്ന പ്രമുഖ പ്രോഗ്രാമിങ് ഭാഷകള്‍.
ഉള്ളടക്കം |
[തിരുത്തുക] പരിണാമം
1995-ല്‍ ഏ.എസ്/400, കോംപ്ലെക്സ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കംപ്യൂറ്റര്‍ മാതൃകയില്‍ നിന്നും റെഡ്യൂസ്ഡ് ഇന്‍സ്ട്രക്ഷന്‍ സെറ്റ് കംപ്യൂറ്റര്‍ മാതൃകയിലേക്ക് രൂപാന്തരം പ്രാപിച്ചു.2000-ല്‍ ഐ.ബി.എം, ഏ.എസ്/400 കംപ്യൂറ്റര്‍ ശ്രേണിയെ ഈ സെര്‍വര്‍ ഐ സീരീസ് എന്നു പുനര്‍നാമകരണം ചെയ്തു.2004-ല്‍ ഐ.ബി.എം, തങ്ങളുടെ പവര്‍5 മൈക്രോപ്രോസസ്സര്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഏ.എസ്/400 ശ്രേണിയായ ഈ സെര്‍വര്‍ ഐ5 പുറത്തിറക്കി. ഐ5/ഒ.എസ് ആണ് ഈ സെര്‍വര്‍ ഐ5-ല്‍ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.2006-ല്‍ പവര്‍5+ മൈക്രോപ്രോസസ്സര്‍ ഉപയോഗിക്കുന്ന ഐ.ബി.എം സിസ്റ്റം ഐ ശ്രേണി പുറത്തിറങ്ങി. ഏപ്രില്‍ 2008-ല്‍ ഐ.ബി.എം സിസ്റ്റം ഐ ശ്രേണിയും തങ്ങളുടെ സിസ്റ്റം പി ശ്രേണിയുമായുള്ള സംയോജനം പ്രഖ്യാപിച്ചു. പുതിയ ഏകീകൃത കംപ്യൂറ്റര്‍ ശ്രേണിയുടെ പേരാണ് ഐ.ബി.എം പവര്‍ സിസ്റ്റംസ്. ഒ.എസ്/400 അഥവാ ഐ5/ഒ.എസ് എന്നറിയപ്പെട്ടിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഐ.ബി.എം ഐ എന്നു വീണ്ടും പുനര്‍നാമകരണം ചെയ്യപ്പെട്ടു. മുന്‍കാല പതിപ്പുകള്‍ ഒ.എസ്/400 മാത്രം ഉപയോഗിക്കുന്നവയായിരുന്നെങ്കില്‍ ഐ.ബി.എം പവര്‍ സിസ്റ്റംസില്‍ എ.ഐ.എക്സ്, വിന്‍ഡോസ്,ലിനക്സ്,ഐ.ബി.എം ഐ തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ വ്യത്യസ്ത വിഭജനങ്ങളിലായി ഉപയോഗിക്കുവാനുള്ള സൗകര്യം ലഭ്യമാണ്.