ആനന്ദ് പട്‌വർദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദ് പട്‌വർദ്ധൻ
AnandPatwardhan.JPG
ആനന്ദ് പട്‌വർദ്ധൻ
ബിരുദം മുംബൈ സർ‌വ്വകലാശാല, ബ്രാൻഡീസ് സർ‌വ്വകലാശാല, മക്‌ഗിൽ സർ‌വ്വകലാശാല
തൊഴിൽ ഡോക്യുമെന്ററിസം‌വിധായകൻ
പ്രശസ്തി ഡോക്യുമെന്ററി സം‌വിധായകൻ

ഒരു ഇന്ത്യൻ ഡോക്യുമെന്ററി സം‌വിധായകനാണ്‌ ആനന്ദ് പട്‌വർദ്ധൻ. മനുഷ്യാവകാശ പോരാളി, സാമൂഹ്യപ്രവർത്തകൻ, ആക്റ്റിവിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ് [1].ആണവ പരീക്ഷണങ്ങളുടെയും, ആണവോർജ്ജത്തിന്റെയും പ്രത്യാഘാതങ്ങൾ, അഴിമതി, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ്‌ ആനന്ദ് ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുള്ളത്[2][3][4][5]. രാം കേ നാം (1992) , പിത്ര് പുത്ര് ഓർ ധർമ്മയുദ്ധ (1995), ജാംഗ് ഓർ അമൻ (2002) എന്നിവയാണ്‌ പ്രധാനമായി നിർമ്മിച്ച ഡോക്യുമെന്ററികൾ. ഇതിൽ ജാംഗ് ഒർ അമൻ എന്ന ഡോക്യുമെന്ററിക്ക് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[6].

ജീവിതരേഖ[തിരുത്തുക]

ആനന്ദ് പട്‌വർദ്ധൻ
കൊല്ലത്ത് തന്റെ റാം കേ നാം സിനിമ പ്രദർശനത്തിനു മുന്നോടിയായി ആനന്ദ് പട്‌വർദ്ധൻ സംസാരിക്കുന്നു

1950 ൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ്‌ ആനന്ദ് പട്‌വർദ്ധൻ ജനിച്ചത്.

1970-ൽ ബോംബെ സർ‌വ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും, 1972-ൽ ബ്രാൻഡൈസ് സർ‌വ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും, 1982-ൽ മക്ഗൈൽ സർ‌വ്വകലാശാലയിൽ നിന്ന് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. [7][8]. [9] [10] [11] ഭരണകൂടം അനുമതി നൽകാതെ തടസപ്പെടുത്താൻ ശ്രമിച്ചതുൾപ്പടെ 14 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. കോടതികളിൽ നടന്ന നീണ്ടകാല നിയമയുദ്ധങ്ങളിലൂടെയാണ് പല ഡോക്യുമെന്ററികൾക്കും പ്രദർശനാനുമതി നേടിയെടുത്തത് . 'എ ടൈം ടു റൈസ്', 'ബോംബെ ഔർ സിറ്റി', 'ഇൻ മെമ്മറി ഓഫ് ഫ്രണ്ട്‌സ്', 'രാം കെ നാം ', 'ഫാദർ സൺ ആൻഡ് ഹോളി വാർ', 'എ നർമദാ ഡയറി', 'വാർ ആൻഡ് പീസ്' തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രമുഖ ഡോക്യുമെന്ററികൾ. അഞ്ച് ദേശീയ അവാർഡുകൾ ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ഡോക്യുമെന്ററികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://archive.tehelka.com/story_main34.asp?filename=Ws1361007All_the.asp
  2. Interview Tehelka 13 October 2007.
  3. 'Michael Moore’ of India, screening and Interview University of California, Berkeley 13 October 2004.
  4. Silverdocs Documentary Film Festival American University School of Communication 16 June 2004.
  5. Anand Patwardhan University of California, Los Angeles
  6. Review The New York Times 26 June 2003.
  7. Films of Anand Patwardhan Icarus Films, New York.
  8. About Anand Official website.
  9. Manas: Culture, Indian Cinema-Anand Patwardhan
  10. Documentary Voices- Anand Patwardhan.
  11. About Anand Patwardhan
"http://ml.wikipedia.org/w/index.php?title=ആനന്ദ്_പട്‌വർദ്ധൻ&oldid=1938326" എന്ന താളിൽനിന്നു ശേഖരിച്ചത്