ആനന്ദ്
| പി. സച്ചിദാനന്ദൻ | |
|---|---|
| ജനനം | പി. സച്ചിദാനന്ദൻ 1936 ഇരിഞ്ഞാലക്കുട, കേരളം, ഇന്ത്യ |
| തൂലികാനാമം | ആനന്ദ് |
| തൊഴിൽ | എഴുത്തുകാരൻ |
| പ്രധാനപ്പെട്ട കൃതികൾ | ആൾക്കൂട്ടം (1970) ഗോവർദ്ധനന്റെ യാത്രകൾ (1995) ജൈവ മനുഷ്യൻ (1991) |
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് 'ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥ്കൽ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.' പി. സച്ചിദാനന്ദൻ എന്ന ആനന്ദ് . 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭിയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവ മനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും[1] നേടി.
ഉള്ളടക്കം |
[തിരുത്തുക] പ്രധാന കൃതികൾ
[തിരുത്തുക] നോവൽ
- ആൾക്കൂട്ടം
- മരണസർട്ടിഫിക്കറ്റ്
- ഉത്തരായനം
- മരുഭൂമികൾ ഉണ്ടാകുന്നത്
- ഗോവർദ്ധന്റെ യാത്രകൾ[2]
- അഭയാർത്ഥികൾ
- വ്യാസനും വിഘ്നേശ്വരനും
- അപഹരിക്കപ്പെട്ട ദൈവങ്ങൾ
- വിഭജനങ്ങൾ
- പരിണാമത്തിന്റെ ഭൂതങ്ങൾ
- ദ്വീപുകളും തീരങ്ങളും
[തിരുത്തുക] കഥകൾ
- ഒടിയുന്ന കുരിശ്
- ഇര
- വീടും തടവും
- സംവാദം
- അശാന്തം
- നാലാമത്തെ ആണി
- സംഹാരത്തിന്റെ പുസ്തകം
- ചരിത്ര കാണ്ഡം
- കഥകൾ ,ആത്മകഥകൾ
- എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
[തിരുത്തുക] നാടകം
- ശവഘോഷയാത്ര
- മുക്തിപഥം
[തിരുത്തുക] ലേഖനങ്ങൾ
- ഇടവേളകളിൽ
- സത്വത്തിന്റെ മാനങ്ങൾ
- നഷ്ടപ്രദേശങ്ങൾ
- കണ്ണാടിലോകം.
[തിരുത്തുക] പഠനം
- ജൈവമനുഷ്യൻ
- വേട്ടക്കാരനും വിരുന്നുകാരനും.
- പരിസ്ഥിതി,പ്രകൃതി,ദാരിദ്ര്യം,ജലം, ഊർജ്ജം
- എഴുത്ത്:പുസ്തകം മുതൽ യുദ്ധം വരെ
[തിരുത്തുക] മറ്റുള്ളവ
- സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ)
- കത്തുകൾ, ശില്പങ്ങൾ, കവിതകൾ.(എം.ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)
[തിരുത്തുക] അവലംബം
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ
- 1936-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മലയാളം നോവലെഴുത്തുകാർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ