ആധുനികത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1914-നു മുന്‍പുള്ള മൂന്നു പതിറ്റാണ്ടുകളില്‍ കല, വാസ്തുവിദ്യ, സംഗീതം, സാഹിത്യം എന്നിവയിലും പ്രായോഗിക കലകളിലും (അപ്ലൈഡ് ആര്‍ട്ട്സ്) ഉണ്ടായ നവോദ്ധാന മുന്നേറ്റങ്ങളുടെ ശ്രേണിയെ ആണ് മോഡേണിസം (ആധുനികത) എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നത്.
ശാസ്ത്രീയ അറിവുകളുടെയും സാങ്കേതികവിദ്യയുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യനു തന്റെ ചുറ്റുപാടുകളെ നിര്‍മ്മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതുവാനും ഉള്ള ശക്തിയെ ഊന്നിപ്പറയുന്ന ചിന്താധാരയാണ് മോഡേണിസം. മോഡേണിസത്തിന്റെ കാതല്‍ മുന്നേറ്റാത്മകവും ശുഭാപ്തിവിശ്വാസം നിറഞ്ഞതും ആണെന്ന് കാണാം. പാശ്ചാത്യ സമൂഹത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റണ്ടിന്റെ ആരംഭത്തിലും വന്ന പല രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളെയും മോഡേണിസം ഉള്‍ക്കൊള്ളുന്നു. പക്ഷേ മോഡേണിസം മനുഷ്യന്റെ അസ്ഥിത്വത്തിന്റെ എല്ലാ ഘടകങ്ങളെയും, വാണിജ്യം മുതല്‍ തത്വചിന്തവരെ, പുനര്‍വിചിന്തനം ചെയ്യുന്നതിനെയും പുരോഗതിയെ എന്താണ് തടഞ്ഞുനിറുത്തുന്നത് എന്ന് കണ്ടെത്തുന്നതിനെയും അതിനെ അതേ ലക്ഷ്യം നേടുന്നതിനുവേണ്ടി നവവും, പുരോഗമനാത്മകവും അതുകൊണ്ടുതന്നെ മെച്ചപ്പെട്ടതുമായ ഘടകങ്ങള്‍കൊണ്ട് മാറ്റുന്നതിനെയും പ്രേരിപ്പിച്ചു. കാതലായി, മോഡേണിസ്റ്റ് പ്രസ്ഥാനം യന്ത്രവല്‍കൃതവും വ്യവസായവല്‍കൃതവുമായ കാലഘട്ടത്തിന്റെ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ശാശ്വതമാണെന്ന് വാദിച്ചു. ജനങ്ങള്‍ അവരുടെ ലോകവീക്ഷണത്തെ പുതിയത് നല്ലതെന്നും സത്യം എന്നും സുന്ദരം എന്നും സമ്മതിക്കാനായി മാറ്റണം എന്ന് മോഡേണിസ്റ്റുകള്‍ വാദിച്ചു. ആധുനിക ഭൗതീകശാസ്ത്രം (ക്വാണ്ടം, ആപേക്ഷികത), ആധുനിക തത്വശാസ്ത്രം (അനലിറ്റിക്കല്‍, കോണ്ടിനെന്റല്‍), ആധുനിക സംഖ്യാശാസ്ത്രം, തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ നിന്നാണ് (ഇവ ആധുനികത (മോഡേണിസം)) എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്നില്ല. മാറ്റത്തെ കൈനീട്ടി സ്വീകരിച്ച മോഡേണിസം പത്തൊന്‍പതാം നൂറ്റാണ്ടിലെ ചരിത്രപരവും പുസ്തകങ്ങളിലൂന്നിയതും ആയ പാരമ്പര്യങ്ങളെ എതിര്‍ത്ത ചിന്തകരുടെ കൃതികള്‍ ഉള്‍ക്കൊള്ളുന്നു. പാരമ്പര്യ കലാരൂപങ്ങള്‍, വാസ്തുവിദ്യ, സാഹിത്യം, മതവിശ്വാസം, സാമൂഹിക ഘടന, ദൈനംദിന ജീവിതം എന്നിവ പഴയതായി എന്ന് ഇവര്‍ വിശ്വസിച്ചു. ഇവര്‍ വ്യവസായവല്‍കൃതമായി ഉരുത്തിരിഞ്ഞ ലോകത്തിന്റെ പുതിയ സാമ്പ്പത്തിക, സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥകളെ നേരിട്ട് അഭിമുഖീകരിച്ചു. ചിലര്‍ 20-ആം നൂറ്റാണ്ടിലെ കലയെ മോഡേണിസം (ആധുനികത), പോസ്റ്റ് മോഡേണിസം (ഉത്തരാധുനികത) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. മറ്റുചിലര്‍ ഇതുരണ്ടും ഒരേ മുന്നേറ്റത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്ന് വാദിക്കുന്നു.