ആതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പാരിസ്ഥിക നോവലായ ആതി 2011-ൽ തൃശ്ശൂർ കറന്റ് ബുക്സ് പുറത്തിക്കിയ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ നോവലുകളിൽ ഒന്നാണ്.

വിവരണം[തിരുത്തുക]

കായലുകളാൽ ചുറ്റപ്പെട്ട ആതിയെന്ന മനോഹരമായ പ്രദേശത്തിന് ചുറ്റും ജീവിക്കുന്നവരുടെ കഥയാണ് ആതി എന്ന ഈ നോവലിലൂടെ എഴുത്തുകാരി കാട്ടിത്തരുന്നത്. മനുഷ്യന്റെ അത്യാഗ്രഹം കൊണ്ട്, അവൻ കാട്ടിക്കൂട്ടുന്ന ദുഷ്പ്രവർത്തികൾക്ക് പ്രകൃതി എങ്ങനെയാണ് ഇരയാവുന്നത്  എന്ന്  നോവലിലൂടെ മനസ്സിലാക്കാം. കായൽ  മലിനപ്പെടുത്തുന്നതിലൂടെ, പാടം മണ്ണിട്ടു നികത്തുന്നതിലൂടെ മനുഷ്യൻ  സ്വന്തം  ജീവിതത്തിന്റെ താളം തെറ്റിക്കുക മാത്രമല്ല, ഭൂമിയിലെ കോടാനു കോടി ജൈവസമ്പത്ത്  നശിപ്പിക്കുക  കൂടിയാണ് ചെയ്യുന്നത്. മനസ്സിലും ശരീരത്തിലും മാരകമായി അണുവികിരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തു നിന്നും ഓടിപോയി മുങ്ങിക്കിടക്കാൻ എനിക്കൊരു കയം വേണം" എന്ന ആശയം ഈ നോവലിലൂടെ ലഭിക്കുന്നു.              

ആമുഖത്തിൽ  സാറാ ജോസഫ്  ആതി എഴുതാനിടയായതിനെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്. ആതി  തുടക്കത്തിൽ അത്തരമൊരു  പ്രദേശമായിരുന്നു. പക്ഷേ പുരോഗമനം  തേടി  പോയ യുവത്വം  ആതിയെ  നഷ്ടപ്പെടുത്തി. കഥപറച്ചിലിലൂടെ ആണ് നോവൽ പലപ്പോഴും മുന്നോട്ട് പോവുന്നത്. ദിനകരൻ, പൊന്മണി, സിദ്ധു , കുമാരൻ,  ബാജി, കായൽ, ഗീതാഞ്ജലി, കുഞ്ഞിമാതു, നൂർമുഹമ്മദ്,മാർക്കോസ്, ശൈലജ, ചന്ദ്രമോഹൻ,  അമ്പു,പ്രകാശൻ, തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളാകുന്നുണ്ട്. പ്രകൃതിയോട്  നാം കാണിക്കുന്ന ക്രൂരതക്ക് നാം  തന്നെയാണ്  ഇരകളാകുന്നത്  എന്ന  മുന്നറിയിപ്പാണ്  ആതിയിലൂടെ  സാറാ  ജോസഫ്  വായനക്കാർക്ക്  നൽകുന്നത്.[1]

അവലംബം[തിരുത്തുക]

  1. https://www.goodreads.com/book/show/12766099-aathi. {{cite web}}: Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ആതി&oldid=3087041" എന്ന താളിൽനിന്ന് ശേഖരിച്ചത്