ആണവ അവശിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആണവവികിരണം വമിക്കുന്ന അവശിഷ്ടവസ്തുക്കളെയാണ്‌ ആണവ അവശിഷ്ടം എന്നു പറയുന്നത്. ആണവറിയാക്റ്ററുകൾ, പരീക്ഷണശാലകൾ, വ്യവസായശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം റേഡിയോ ആക്റ്റീവ് ആയ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത്. വീണ്ടും ചില പ്രക്രിയകളിലൂടെ പുതിയ ഇന്ധനമാക്കി മാറ്റാവുന്ന ഉപയോഗിച്ച ആണവ ഇന്ധനവും ഇക്കൂട്ടത്തിൽ പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില അവശിഷ്ടങ്ങളിലെ ആണവവികിരണപ്രവാഹം വളരെ വർഷങ്ങളോളം തുടരുന്നു. ആണവ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നവർ വികിരണങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സംരക്ഷണകവചങ്ങൾ ധരിക്കേണ്ടതുണ്ട്.

[തിരുത്തുക] നിർമ്മാർജ്ജനം

മിക്കവാറും ആണവ അവശിഷ്ടങ്ങളും വീപ്പകളിൽ അടച്ച് ഭദ്രമാക്കി ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്.

[തിരുത്തുക] തരങ്ങൾ

ആണവ അവശിഷ്ടങ്ങളെ താഴെപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു.

  • നിമ്‌നതല അവശിഷ്ടങ്ങൾ (Low level waste)- ആശുപത്രികളിലേയും വ്യ്വസായശാലകളിലേയും അവശിഷ്ടങ്ങളാണിവ. വളരെ ചെറിയ അളവിലും കുറഞ്ഞ സമയവും റേഡിയോ ആക്റ്റിവിറ്റി നിലനിൽക്കുന്ന കടലാസ്, തുണി, ഉപകരണങ്ങൾ എന്നിവയെ ഇക്കൂട്ടത്തിൽ പെടുത്താം.
  • Intermediate level waste
  • ഉച്ചതല അവശിഷ്ടങ്ങൾ (High level waste)
  • Transuranic waste

[തിരുത്തുക] അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"http://ml.wikipedia.org/w/index.php?title=ആണവ_അവശിഷ്ടം&oldid=1313432" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ