ആണവോർജ്ജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Susquehanna steam electric station.jpg
ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന കേന്ദ്രം

അണുകേന്ദ്രങ്ങൾ വിഘടിയ്ക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊർജ്ജത്തെയാണ് ആണവോർജ്ജം എന്നു പറയുന്നത്. ഈ ഊർജ്ജത്തെ സൌകര്യപ്രദമായ മറ്റ് ഊർജ്ജരൂപങ്ങളാക്കി മാറ്റാൻ സാധിക്കും. ഐൻസ്റ്റീനിന്റെ പ്രസിദ്ധമായ സമവാക്യത്തിന്, ΔE = Δm.c² അനുസൃതമായാണ് ആണവോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. ΔE എന്നത് പുറത്തുവരുന്ന ഊർജ്ജത്തേയും, Δm എന്നത് അണുവിഘടനം മൂലമോ ആണുസംയോജനം മൂലമോ കുറവു വരുന്ന ദ്രവ്യത്തേയും സൂചിപ്പിക്കുന്നു. c എന്നത് പ്രകാശപ്രവേഗമാണ്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻ‌റി ബെക്വറൽ ആണ് ആണവോർജ്ജത്തെപ്പറ്റി ആദ്യമായി മനസ്സിലാക്കിയത്.

ആണവോർജ്ജം ഇന്ന് സുപ്രധാനമായ ഒരു ഊർജ്ജ സ്രോതസ്സാണ്. ന്യൂക്ലിയാർ ഫിഷൻ (വിഘടനം) മുഖേനയാണ് ഇന്ന് സമാധാനാവശ്യങ്ങൾക്കായുള്ള ആണവോർജ്ജം ഉത്പാദിപ്പിക്കുന്നത്. ആണവോർജ്ജം യുദ്ധാവശ്യങ്ങൾക്കാണ് ആദ്യം ഉപയോഗിച്ചത്. ഹിരോഷിമയും നാഗസാക്കിയും ഈ ഊർജ്ജരൂപത്തിന്റെ നശീകരണശേഷി ലോകത്തെ ബോധ്യപ്പെടുത്തി. ഇന്ന് മിക്ക രാജ്യങ്ങളും നിയന്ത്രിതമായ അണുവിഘടനത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഇത്തരം ഊർജ്ജോത്പാദനപ്രക്രിയയും പൂർണ്ണമായും സുരക്ഷിതമല്ല. അണുപ്പിളർച്ചക്ക് ശേഷം സൃഷ്ടിക്കപ്പെടുന്ന മൂലകങ്ങൾ പലതും അത്യന്തം വികിരണശേഷി ഉള്ളതാണ്. ഇവ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളതാണ് ആണവോർജ്ജോത്പാദനത്തിലെ ഒരു പ്രധാന സമസ്യ.

ഓരോ ന്യൂക്ലിയോണുകൾക്കും ഉള്ള ബദ്ധോജ്ജവും മൂലകങ്ങളുടെ പിണ്ഡവും തമ്മിലുള്ള ബന്ധം കാണിക്കുന്ന ലേഖ. ബദ്ധോർജ്ജം കുറഞ്ഞവ അണുസംയോജനത്തിനും, ബദ്ധോർജ്ജം കൂടിയവ അണുവിഘടനത്തിനും ഉപയോഗിക്കുന്നു. നിക്കലിനും ഇരുമ്പിനുമാണ് ഏറ്റവും കൂടുതൽ സ്ഥിരത

യുറേനിയം,തോറിയം, ബെറിലിയം,സിർക്കോൺ,ഇൽമനൈറ്റ്, എന്നിവയാണ് ആണവോർജം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന ധാതുക്കൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Nuclear energy എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആണവോർജ്ജം&oldid=3624170" എന്ന താളിൽനിന്ന് ശേഖരിച്ചത്