ആണവോര്‍ജ്ജം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണുകേന്ദ്രങ്ങള്‍ വിഘടിയ്ക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊര്‍ജ്ജത്തെയാണ് ആണവോര്‍ജ്ജം എന്നു പറയുന്നത്. ഈ ഊര്‍ജ്ജത്തെ സൌകര്യപ്രദമായ മറ്റ് ഊര്‍ജ്ജരൂപങ്ങളാക്കി മാറ്റാന്‍ സാധിക്കും. ഐന്‍സ്റ്റീനിന്റെ പ്രസിദ്ധമായ സമവാക്യത്തിന്, ΔE = Δm.c² അനുസൃതമായാണ് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. ΔE എന്നത് പുറത്തുവരുന്ന ഊര്‍ജ്ജത്തേയും, Δm എന്നത് അണുവിഘടനം മൂലമോ ആണുസംയോജനം മൂലമോ കുറവു വരുന്ന ദ്രവ്യത്തേയും സൂചിപ്പിക്കുന്നു. c എന്നത് പ്രകാശപ്രവേഗമാണ്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെന്‍റി ബെക്വറല്‍ ആണ് ആണവോര്‍ജ്ജത്തെപ്പറ്റി ആദ്യമായി മനസ്സിലാക്കിയത്.
ആണവോര്‍ജ്ജം ഇന്ന് സുപ്രധാനമായ ഒരു ഊര്‍ജ്ജ സ്രോതസ്സാണ്. ന്യൂക്ലിയാര്‍ ഫിഷന്‍ (വിഘടനം) മുഖേനയാണ് ഇന്ന് സമാധാനാവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. ആണവോര്‍ജ്ജം യുദ്ധാവശ്യങ്ങള്‍ക്കാണ് ആദ്യം ഉപയോഗിച്ചത്. ഹിരോഷിമയും നാഗസാക്കിയും ഈ ഊര്‍ജ്ജരൂപത്തിന്റെ നശീകരണശേഷി ലോകത്തെ ബോധ്യപ്പെടുത്തി. ഇന്ന് മിക്ക രാജ്യങ്ങളും നിയന്ത്രിതമായ അണുവിഘടനത്തിലൂടെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഇത്തരം ഊര്‍ജ്ജോത്പാദനപ്രക്രിയയും പൂര്‍ണ്ണമായും സുരക്ഷിതമല്ല. അണുപ്പിളര്‍ച്ചക്ക് ശേഷം സൃഷ്ടിക്കപ്പെടുന്ന മൂലകങ്ങള്‍ പലതും അത്യന്തം വികിരണശേഷി ഉള്ളതാണ്. ഇവ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളതാണ് ആണവോര്‍ജ്ജോത്പാദനത്തിലെ ഒരു പ്രധാന സമസ്യ.