ആഗ്ര കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഗ്ര കോട്ട

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ആഗ്രയില്‍പണി കഴിപ്പിച്ച കോട്ടയാണ്‌ ആഗ്ര കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നും അറിയപ്പെടുന്ന ഈ കോട്ട 1983-ല്‍ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി. ലോകമഹാല്‍ഭുതമായ താജ്മഹലിന്‌ രണ്ടര കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ്‌ ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രധാന കോട്ടയാണ്‌ ഇത്. ബാബര്‍ മുതല്‍ ഔറംഗസേബ് വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇവിടെ നിന്നാണ്‌ സാമ്രാജ്യം ഭരിച്ചത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു.

[തിരുത്തുക] നിര്‍മ്മാണം

1565- ല്‍ അക്ബര്‍ പുതിയ കോട്ടയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏകദേശം 2000 കല്‍‌വെട്ടുകാരും, 2000 ചുണ്ണാമ്പുകൂട്ടുകാരും 8000-ത്തോളം മറ്റു തൊഴിലഅളികളും ഈ കോട്ടയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായി[1]..

[തിരുത്തുക] അവലംബം

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 61, ISBN 81 7450 724
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം