ആഗോളവത്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:Bangalore.jpg
ആഗോളവത്ക്കരണം ലോകത്തിലെ വിവിധ സംസ്കാരങ്ങളെ സ്വാധീനിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യം

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സംസ്കാര, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ലോകത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധനമാണ് ആഗോളവത്കരണം. പലപ്പോഴും മറ്റുമണ്ഡലങ്ങളിലേക്കാളും ഉപരിയായി സാമ്പത്തിക മേഖലകളിലുള്ള ഒത്തുചേരലാണ് ആഗോളവത്കരണം പ്രതിനിധീകരിക്കുന്നത്.

[തിരുത്തുക] നിര്‍വചനം

ആഗോളവത്കരണം ഒന്നിലധികം ഉപവിഷയങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പ്രവര്‍ത്തനമാണ്. കൂടുതല്‍ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, വിവര സാങ്കേതിക വിദ്യയുടെ അതിപ്രഭാവം, ആഗോള രാഷ്ട്രീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവത്കരണത്തിനു കാരണമാവുകയോ ആഗോളവത്കരണം അവയ്ക്ക് കാരണമാവുകയോ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും, പ്രകൃതിക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.ഉദാരവല്‍കരണവും സ്വകാര്യവല്‍കരണവുമാണ് ആഗോളവത്കരണം ലക്ഷ്യമിടുന്നത്.

[തിരുത്തുക] ഇതര ലിങ്കുകള്‍

"http://ml.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം