ആകാശക്കപ്പൽ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ആകാശക്കപ്പൽ | |
|---|---|
| A modern airship | |
| Part of a series on Categories of Aircraft |
|
| Lighter than air (aerostats) | |
| Unpowered | Powered |
| • Balloon | • Airship |
| Hybrid Lighter-than-air/Heavier-than-air | |
| Unpowered | Powered |
| • Hybrid airship | |
| Heavier than air (aerodynes) | |
| Unpowered | Powered |
| Flexible-wing • Hang glider |
Flexible-wing • Powered hang glider |
| Fixed-wing • Glider |
Fixed-wing • Powered airplane/aeroplane |
| Hybrid fixed/rotary wing • Tiltwing • Tiltrotor • Coleopter |
|
| Rotary-wing • Rotor kite |
Rotary-wing • Autogyro • Gyrodyne ("Heliplane") • Helicopter |
| Other means of lift • Ornithopter • Flettner airplane |
|
| see also • Ground-effect vehicle • Hovercraft • Flying Bedstead • Avrocar |
|
വായുവിനേക്കാൾ ഭാരം കുറഞ്ഞ ആകാശനൗകകളാണ് ആകാശകപ്പലുകൾ.ഇവ ഡിറിജിബിൾ എന്നും അറിയപ്പെടുന്നു.ബലൂണുകളെ പോലെ സാന്ദ്രത കുറഞ്ഞ വാതകങ്ങൾ വലിയ സഞ്ചികളിൽ നിറച്ചാണ് ആകാശകപ്പലുകൾ ഉയർന്നു പൊങ്ങുന്നത്.എന്നാൽ ബലൂണുകളിൽ നിന്ന് വ്യത്യസ്തമായി എൻജിൻ കൊണ്ട് പ്രവർത്തിക്കുന്ന പ്രൊപ്പല്ലറുകൾ ഉപയോഗിച്ച് ഇവയ്ക്ക് വായുവിലൂടെ സ്ഞ്ചരിക്കാൻ സാധിക്കും.
[തിരുത്തുക] വർഗീകരണം
നിർമാണരീതിയെ ആധാരമാക്കി ആകാശക്കപ്പലുകളെ മൂന്നു വർഗങ്ങളായി തിരിക്കാം. (1) അദൃഢം (nonrigid) (2) അർധദൃഢം (semirigid) (3) ദൃഢം (rigid). ദൃഢമായ ചട്ടക്കൂടില്ലാത്തതാണ് ആദ്യത്തെ തരം. ഇത്തരം കപ്പലുകളെ ബ്ളിംപ് (Blimp) എന്നും പറയാറുണ്ട്. ഇവയുടെ ബലൂണുകൾ വാതകം പുറത്തുപോകാനനുവദിക്കാത്ത തരത്തിൽ കട്ടിയുള്ള പദാർഥങ്ങൾ കൊണ്ടുണ്ടാക്കുന്നു. ബലൂണിലടക്കം ചെയ്തിട്ടുള്ള വാതകത്തിന്റെ സമ്മർദം കൊണ്ടാണ് ഇതിന്റെ ആകൃതി നിലനില്ക്കുന്നത്. 1950-നും 1960-നും ഇടയ്ക്ക് ഈ വർഗത്തിലുള്ളതും ഹീലിയം നിറച്ചതുമായ നിരവധി ആകാശക്കപ്പലുകൾ അമേരിക്കയിൽ നിർമിച്ചിരുന്നു.
വാതകത്തിന്റെ ആന്തരമർദംകൊണ്ട് ആകൃതി പരിപാലിക്കുന്ന ബലൂണിന്റെ അധോഭാഗത്ത് ഭാരം താങ്ങാൻ കഴിവുള്ളതും നെടുനീളത്തിലുള്ളതുമായ ചട്ടത്തോടുകൂടിയതാണ് അർധദൃഢതരം. ഇവയുടെ അറ്റഭാരം (net weight) താരതമ്യേന കുറവായതിനാൽ വഹിക്കാവുന്ന ഭാരം (pay load) മറ്റു രണ്ടു വർഗങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. യാത്രക്കാർക്കിരിക്കാനുള്ള മുറിയും (cabin) ചരക്കുകൾ കയറ്റുന്ന അറകളും അടിയിലുള്ള ചട്ടത്തിലാണു ഘടിപ്പിക്കുന്നത്. സാന്ദ്രത (density) കുറഞ്ഞ ലോഹസങ്കരങ്ങളും മരവും കൊണ്ടുണ്ടാക്കപ്പെട്ട ദൃഢമായ ചട്ടക്കൂടുള്ളതാണ് ദൃഢതരം. ഇത്തരത്തിലുള്ള ചട്ടക്കൂടിനെ ക്യാൻവാസ് കൊണ്ടു പൊതിയുന്നു. വാതകത്തിന്റെ ആന്തരസമ്മർദത്തിൽ മാറ്റങ്ങളുണ്ടായാലും ഇവയുടെ ആകൃതിയിൽ മാറ്റമുണ്ടാകുന്നതല്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ജർമനി നിർമിച്ച ഗ്രാഫ് സെപ്പലിൻ, ഹിൻഡൻബർഗ് എന്നിവയും അമേരിക്ക നിർമിച്ച ആക്രോണും ദൃഢതരത്തിൽപ്പെടുന്നു. 1900 ജൂല. 2-ന് ആണ് എൽ.ഇസഡ്-1 എന്ന ആദ്യത്തെ ദൃഢ-ആകാശക്കപ്പൽ ജർമനിയിൽ ഫ്രീഡ്റിക്ഷാഫൻ (Freidrischafen) എന്ന സ്ഥലത്തുനിന്നും പറന്നുയർന്നത്.
ആകാശക്കപ്പലുകളുടെ നിർമാണത്തിൽ ഗണ്യമായ പുരോഗതിക്കിടയാക്കിയത് ജർമൻകാരനായ കൌണ്ട് സെപ്പലിൻ ആണ്. സാങ്കേതിക ശാസ്ത്രത്തിൽ അസാധാരണനൈപുണ്യം നേടിയിരുന്ന സെപ്പലിൻ എന്ന ശാസ്ത്രജ്ഞൻ തന്റെ സമ്പാദ്യം മുഴുവനും ആകാശക്കപ്പൽ നിർമാണത്തിന്റെ അഭിവൃദ്ധിക്കായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ പ്രയത്നങ്ങളുടെ വിജയത്തിൽ സന്തുഷ്ടരായ ജർമൻകാർ മൂന്നു ലക്ഷം പവൻ പിരിച്ചെടുത്തത് അദ്ദേഹത്തിനു സമ്മാനിച്ചു. ഈ ധനം കൊണ്ട് അദ്ദേഹം ജർമനിയിൽ സ്ഥാപിച്ച ആകാശക്കപ്പൽ നിർമാണകേന്ദ്രമാണ് വിശ്വവിഖ്യാതമായ സെപ്പലിൻ ഫാക്ടറി. അവിടെ നിർമിച്ച 150 മീ. നീളവും 15 മീ. വ്യാസവുമുള്ള ആകാശക്കപ്പലുകൾ 1915-ൽ ഇംഗ്ളണ്ടിനെ ബോംബു ചെയ്യുകയുണ്ടായി.
സമുദ്രങ്ങൾ തരണം ചെയ്ത് ആദ്യമായി ഭൂമി ചുറ്റി സഞ്ചരിച്ച ആകാശക്കപ്പൽ ഗ്രാഫ്സെപ്പലിനായിരുന്നു. 1928-ൽ നിർമിച്ച ഈ കപ്പലിന് 137 മീ. നീളവും, 1931-ൽ അമേരിക്ക നിർമിച്ച യു.എസ്.എസ്. ആക്രോൺ എന്ന കപ്പലിന് 140 മീ. നീളവും ഉണ്ടായിരുന്നു. ജർമനിയിൽ നിർമിച്ചതും (1936) 148 മീ. നീളമുള്ളതും ഹൈഡ്രജൻ നിറച്ചതുമായ ഹിൻഡൻബർഗ് 1937-ൽ തീപിടിച്ച് നശിച്ചുപോയി. ഗ്രാഫ്സെപ്പലിന്റെ ഭൂമിയെ ചുറ്റിയുള്ള ആദ്യയാത്ര ലോകമൊട്ടുക്ക് അദ്ഭുതം ഉളവാക്കി. ഫ്രീഡ്റിക്ഷാഫനിൽ നിന്നും പുറപ്പെട്ട ഗ്രാഫ്സെപ്പലിൻ 12068 കി.മീ. അനുസ്യൂതം യാത്രചെയ്തു ടോക്കിയോവിലെത്തി. അവിടെനിന്നും തിരിച്ച് അമേരിക്കയിലെ ലേക്ക്ഹേർസ്റ്റിലെത്തുകയും സുരക്ഷിതമായി ജർമനിയിൽ തിരിച്ചെത്തുകയും ചെയ്തു. യാത്ര തുടങ്ങി 22-ാമത്തെ ദിവസമാണ് തിരിച്ചെത്തിയതെങ്കിലും വ്യോമസഞ്ചാരത്തിനുമാത്രം വേണ്ടിവന്ന സമയം പതിനൊന്നര ദിവസമായിരുന്നു. പ്രസിദ്ധ ജർമൻ വൈമാനികനായ 'ഹെൻഎക്നർ' ആയിരുന്നു ഈ ആകാശകപ്പലിന്റെ ക്യാപ്റ്റൻ. ഒന്നാം ലോകയുദ്ധത്തിനുശേഷം ഇംഗ്ലണ്ടിലും ആകാശക്കപ്പൽ നിർമാണത്തിൽ വലിയ പുരോഗതിയുണ്ടായി. ഭൂമിയെ ചുറ്റാനുദ്ദേശിച്ച് നിർമിച്ച (1929) 'ആർ-101' എന്ന ആകാശക്കപ്പലിന് 222 മീ. നീളവും 42 മീ. വ്യാസവും ഉണ്ടായിരുന്നു. 54 യാത്രക്കാരെയും വഹിച്ച് 1930 ഒ. 5-ന് ഇന്ത്യയിലേക്കു പുറപ്പെട്ട 'ആർ-101' ഫ്രാൻസിനു മുകളിൽക്കൂടി പറക്കുമ്പോൾ എന്തോ തകരാറുമൂലം പെട്ടെന്നു താഴുകയും ഒരു പർവതനിരയിൽ തട്ടി തീപിടിച്ചു നശിക്കുകയും ചെയ്തു. ഈ അത്യാഹിതത്തിൽ 48 യാത്രക്കാർ മൃതിയടഞ്ഞു. കറാച്ചിയിൽ ഈ ആകാശക്കപ്പലിനെ സ്വീകരിച്ച് നിർത്തുന്നതിനു വളരെ ഉയരമുള്ള സ്തംഭം കെട്ടിയുയർത്തിയിട്ടുണ്ടായിരുന്നു.
|
ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാവിമാനം •ചരക്ക്വിമാനം • നിരീക്ഷണ വിമാനം • എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന എച്ച്. എ. എൽ • ഡി.ആർ.ഡി.ഒ • എ.ഡി.എ • എൻ.എ.എൽ • ഇൻഡസ് ഓർണിതോപ്റ്റർ • ബലൂൺ • വിമാനം |