ആംഗ്ലോ സാക്‌സൺ ക്രോണിക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The initial page of the Peterborough Chronicle

അഞ്ചാം ശതകം മുതൽ 1154 വരെയുള്ള ഇംഗ്ലണ്ടിന്റെ ചരിത്രമടങ്ങുന്ന രേഖയാണ് ആംഗ്ലോ സാക്‌സൺ ക്രോണിക്കിൾ എന്നറിയപ്പെടുന്നത്. 890-നും 1155-നുമിടയിൽ ഈ രേഖയുടെ വിവിധ ഭാഗങ്ങൾ തയ്യാറാക്കപ്പെട്ടു. സന്യാസാശ്രമങ്ങളിലെ കുറിപ്പുകൾ, കുടുംബപരവും സഭാസംബന്ധവുമായ രേഖകൾ (ഉദാ. ബീഡിന്റെ എക്ലീസിയാസ്റ്റിക്കൽ ഹിസ്റ്ററി ഒഫ് ദ ഇംഗ്ലിഷ് നേഷൻ) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവ രചിച്ചത്. ആൽഫ്രഡ് രാജാ(849-899)വിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിത്തുടങ്ങി. ആംഗ്ലോ സാക്‌സൺ ആക്രമണം മുതൽ 1154 ൽ സ്റ്റീഫൻ രാജാവ് സ്ഥാനമൊഴിയുന്നതുവരെയുള്ള ഇംഗ്ലണ്ടിന്റെ സമഗ്രചരിത്രം ഈ ഗ്രന്ഥശേഖരത്തിലുണ്ട്. ഇംഗ്ലീഷിലാണ് ഇത് എഴുതിയിട്ടുള്ളത്. ക്രോണിക്കിളിന്റെ ഏഴു കൈയെഴുത്തു പ്രതികൾ ഇപ്പോഴുണ്ട് [1] [2]

അവലംബം[തിരുത്തുക]

  1. http://books.google.com/books?id=F7sVAAAAYAAJ&pg=PA277#v=onepage&q&f=false Translation of this scanned page.]
  2. Bosworth, The Elements of Anglo-Saxon Grammar, p. 277

പുറtത്തേക്കുള്ള കണ്ണികൾ[തിരുത്തുക]