വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരം
എന്ന മലയാളം അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Aa (aː)
തരം ദീർഘം
ക്രമാവലി (രണ്ട്-2)
ഉച്ചാരണസ്ഥാനം കണ്ഠ്യം
ഉച്ചാരണരീതി അസ്പൃഷ്ട്ടം
സമാനാക്ഷരം
സന്ധ്യാക്ഷരം ആം ,ആഃ
സർവ്വാക്ഷരസംഹിത U+0D06[1]
ഉപയോഗതോത് ഏറ്റവും
ഉച്ചാരണം
ഓതനവാക്യം ആന[2]
പേരിൽ ആതിര(👧)ആദിത്യൻ(👦)

മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് . അകാരത്തിന്റെ ദീർഘസ്വരമാണ് ആ. സംസ്കൃതഭാഷയുടെയും, പാലി, പ്രാകൃതം, അപഭ്രംശം തുടങ്ങിയ ഭാഷകളിലും രണ്ടാമത്തെ അക്ഷരമായി ഉപയോഗിച്ചിരുന്നത് ആ തന്നെ ആണ്.[3]

മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

പ്രാചീനഭാഷാഭേദങ്ങളുടെയും ആര്യഭാഷകളുടെയും ദ്രാവിഡഭാഷകളുടെയും അക്ഷരമാലകളിലെ രണ്ടാമത്തെ അക്ഷരം ആ എന്ന ഈ ദീർഘസ്വരം തന്നെയാണ്.

ആ ഉൾപ്പെടുന്ന ചില വാക്കുകൾ[തിരുത്തുക]

  • ആന
  • ആമ
  • ആട്
  • ആയിരം
  • ആല
  • ആഴം
  • ആഴ്ച്ച
  • ആഴി
  • ആർച്ച
  • ആനന്ദം
  • ആഡലോടകം
  • ആടുക
  • ആപ്പ്
  • ആശ്ചര്യം
  • ആതിര
  • ആളുക
  • ആക്കുക
  • ആവുക
  • ആട്ടം
  • ആയം
  • ആത്തക്ക
  • ആളുക
  • ആഴുക
  • ആഴുവൻ
  • ആഴുമീൻ
  • ആഴവൻ
  • ആള്
  • ആളി

ആ മിശ്രിതാക്ഷരങ്ങൾ[തിരുത്തുക]

വ്യാകരണപരമായ സവിശേഷതകൾ[തിരുത്തുക]

  • ഇത് ഒരു കണ്ഠ്യവിവൃതസ്വരമാണ്. വ്യഞ്ജനങ്ങളെ ദീർഘാക്ഷരങ്ങളാക്കാൻ 'ആ'യുടെ ചിഹ്നമായ 'ാ' ഹ്രസ്വാക്ഷരങ്ങളുടെ വലതുവശത്തു കൂട്ടിച്ചേർത്തെഴുതുന്നു.
ഉദാ. കാ, താ, സാ
  • ക്രിയകളോടു ചേർക്കുന്ന ഒരു നിഷേധപ്രത്യയം. 'ആ നിഷേധപ്രത്യയമാം' എന്ന് കേരളപാണിനീയം.
ഉദാ. പോകാ, വരാ, ആകാ, കൂടാ
  • അത്, ഇത് എന്ന സർവനാമങ്ങളുടെ പിൻപിൽ ചേർത്തു പ്രയോഗിക്കുന്ന ഒരു നിപാതം.
ഉദാ. അതാ, ഇതാ
  • അനുമതി, ദയ, ക്രോധം, ദുഃഖം, നിന്ദ, അനുസ്മരണം, സംശയം, അത്ഭുതം മുതലായവയെ കുറിക്കുന്ന ഒരു വ്യാക്ഷേപകം.
ഉദാ. ആ, ഞാനും വരുന്നുണ്ട്; ആ, അത് തൊടരുത്. ആ! എനിക്ക് എന്ന് അദ്ദേഹത്തിനെ കാണാൻ കഴിയും?
  • 'അൻ' എന്നവസാനിക്കുന്ന നാമത്തിന്റെ സംബോധനാരൂപം.
ഉദാ. രാമാ, കൃഷ്ണാ, ഗോപാലാ
  • ക്രിയ, നാമം, വിശേഷണം എന്നിവയുടെ മുൻപിൽ ചേർക്കുന്ന ഒരു അവ്യയം.
ഉദാ. ആസ്വദിക്കുക, ആഗമിക്കുക, ആക്രമിക്കുക
  • 'ആ'യുടെ അവ്യയാർഥത്തിലുള്ള പ്രയോഗം വരുമ്പോൾ അതു ചേരുന്ന പദം വിപരീതാർഥത്തെ ദ്യോതിപ്പിക്കാറുണ്ട്.
ഉദാ. ആഗമനം (ഗമനം), ആദാനം (ദാനം)
  • ഒരു ചുട്ടെഴുത്ത്.
ഉദാ. ആ, അതാ, ഇതാ. (ആ കുതിര, അതാ പോകുന്നു, ഇതാ വരുന്നു.)

രൂപപരിവർത്തനം[തിരുത്തുക]

  • സംസ്കൃതത്തിലെ ആകാരാന്തപദങ്ങൾ മലയാളത്തിൽ അകാരാന്തങ്ങളാകുന്നു.
ഉദാ. അംഗനാ - അംഗന, ഗംഗാ - ഗംഗ, ചന്ദ്രികാ - ചന്ദ്രിക, ആശാ - ആശ
  • സംസ്കൃതസന്ധിയനുസരിച്ച് ഹ്രസ്വമോ ദീർഘമോ ആയ അകാരങ്ങൾ തമ്മിൽ ചേരുമ്പോൾ അകാരം 'ആ'കാരമായി മാറുന്നു.
ഉദാ. മംഗള + അവസരം = മംഗളാവസരം
സിംഹ + ആസനം = സിംഹാസനം

വിവിധാർഥങ്ങൾ[തിരുത്തുക]

  • കാലം, സീമ, മുതൽ-വരെ എന്നീ അർഥങ്ങൾ നല്കുന്ന ഒരു പ്രത്യയം. 'ആങ്മര്യാദാ ഭിവിധൗ' എന്ന പാണിനീയസൂത്രം ഇതു വ്യക്തമാക്കുന്നു.
ഉദാ. ആസേതുഹിമാചലം (സീമ), ആജന്മം (കാലം), ആകല്പം (കാലം).
  • അല്പം, കുറച്ച് എന്നീ അർഥങ്ങൾക്കുവേണ്ടിയും ചില പദങ്ങളോട് 'ആ' ചേർത്തു പ്രയോഗിക്കാറുണ്ട്.
ഉദാ. ആകമ്പിതം (കുറച്ചിളകിയ), ആപാണ്ഡുരം (അല്പം വിളറിയ), ആരക്തം (അല്പം ചുവന്ന)
  • മഹാലക്ഷ്മി, ശിവൻ, ബ്രഹ്മാവ് എന്നീ അർഥങ്ങളിലും 'ആ'യ്ക്കു സംസ്കൃതത്തിൽ പ്രയോഗമുണ്ട്.
  • അനുകമ്പ, ഓർമ, സ്പർധ, സ്വീകാര്യം എന്നീ അർഥങ്ങളിലും 'ആ' സംസ്കൃതത്തിൽ പ്രയോഗിക്കപ്പെടുന്നുണ്ട്. അനാദരസൂചകമായും ഈ ശബ്ദം പ്രയോഗിക്കാറുണ്ട്.
  • ഹിന്ദിയിലും ഉർദുവിലും 'ആ' വരിക എന്നർഥമുള്ള ക്രിയയാണ്.
ഉദാ. തും ആഓ = നിങ്ങൾ വരിൻ; തൂ ആ = നീ വരു
  • മിക്ക ഇന്തോ-യൂറോപ്യൻ ഭാഷകളിലും വെള്ളം എന്നർഥമുള്ള ഒരു പദമാണ് 'ആ'. അതുകൊണ്ട് ഈ പ്രദേശങ്ങളിലെ പല നദീനാമങ്ങളും 'ആ'യിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നു.
  • ഹാവായിയൻ ഭാഷയിൽ 'ആ'യ്ക്കു കരിപുരണ്ട, പരുക്കനായ, ലാവാദ്രാവകം എന്നെല്ലാം അർഥങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. സർവ്വാക്ഷര സഹിതം,അക്ഷരം ആ.
  2. "ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി". മലയാള മനോരമ ഓൺലൈൻ. 2007-04-10. Archived from the original on 2007-03-20. Retrieved 2007-04-10.
  3. അക്ഷരം ആ വരുന്ന വാക്കുകൾ,മലയാളം വാക്കുകൾ പദങ്ങൾ നിഘണ്ടു
"https://ml.wikipedia.org/w/index.php?title=ആ&oldid=3993109" എന്ന താളിൽനിന്ന് ശേഖരിച്ചത്