അർഷാദ് ബത്തേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാള സാഹിത്യകാരനാണ് അർഷാദ് ബത്തേരി (ജനനം :1 ജനുവരി 1975). കഥകൾ തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

വയനാട് സുൽത്താൻ ബത്തേരിയിലെ പള്ളിക്കണ്ടിയിൽ അർഷാദ് ബത്തേരി ജനിച്ചു. വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനിൽ പബ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.

കൃതികൾ[തിരുത്തുക]

  • ടാക്സി ഡ്രൈവറും പെൺകുട്ടിയും (നോവലൈറ്റുകൾ)
  • മരിച്ചവർക്കുള്ള കുപ്പായം (2004)
  • ഭൂമിയോളം ജിവിതം
  • ചുരം കയറുകയാണ് ഇറങ്ങുകയാണ് (കുറിപ്പുകൾ)
  • മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
  • പെൺകാക്ക
  • നമ്മുടെ കിടക്ക ആകെ പച്ച (നോവൽ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം[2]
  • പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം[3]

അവലംബം[തിരുത്തുക]

  1. "സാഹിത്യത്തിനുള്ള യുവപ്രതിഭാ പുരസ്‌കാരം അർഷാദ് ബത്തേരിക്ക്". 8 Jan, 2014. ഡി.സി ബുക്ക്സ്. Archived from the original on 2014-01-11. Retrieved 2014 ജനുവരി 9. {{cite web}}: Check date values in: |accessdate= (help)
  2. "സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾ". കേരള കൗമുദി. 2014 ജനുവരി 9. Retrieved 2014 ജനുവരി 9. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-16. Retrieved 2014-01-09.
"https://ml.wikipedia.org/w/index.php?title=അർഷാദ്_ബത്തേരി&oldid=3950849" എന്ന താളിൽനിന്ന് ശേഖരിച്ചത്