അർമീനിയൻ ഓർത്തഡോക്സ് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമേനിയൻ അപ്പൊസ്തലിക സഭയുടെ ഔദ്യോഗിക മുദ്ര.

ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നാണു് അർമീനിയൻ ഓർത്തഡോക്സ് സഭ. ആർമീനിയൻ ആപ്പൊസ്തോലിക സഭ എന്നും പേരുണ്ടു്. സുപ്രീം പത്രിയർ‍ക്കീസ് എച്മിയാഡ്സിനിലെ കാതോലിക്കോസാണു്.

നേതൃത്വം [തിരുത്തുക]

എച്മിയാഡ്സിനിലെ കാതോലിക്കോസിനെ കൂടാതെ അർമീനിയൻ ഓർത്തഡോക്സ് സഭയ്ക്കു്‍ കിലിക്യയിൽ‍ ഒരു കാതോലിക്കോസും എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ കീഴിൽ ഊർശലേമിലും കുസ്തന്തീനോപ്പോലീസിലും ഓരോ പാത്രിയർ‍ക്കീസുമാരും പ്രധാനാചാര്യന്മാരായിട്ടുണ്ടു്. കിലിക്യയിലെ കാതോലിക്കാസനത്തിനു് സ്വയംശീർ‍ഷകത്വം കൈവന്നിട്ടുണ്ടെങ്കിലും ഒറ്റ അർമീനിയൻ ഓർത്തഡോക്സ് സഭയെന്ന അവസ്ഥയ്ക്കു് മാറ്റമില്ല. അതു് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എന്നറിയപ്പെടുന്നു.

ഇപ്പോഴത്തെ എച്മിയാഡ്സിൻ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ കരേക്കിൻ‍ ദ്വിതീയൻ നെർ‍സീസിയൻ ബാവ. കിലിക്യയിലെ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അറാം പ്രഥമൻ കെഷീഷിയൻ ബാവ . ഊർശലേമിലെ അർമീനിയൻ പത്രിയർ‍ക്കീസ് ശ്രേഷ്ഠ തോർക്കോം മണുഗിയാൻ ബാവ. കുസ്തന്തീനോപ്പോലീസിലെ അർമീനിയൻ പത്രിയർ‍ക്കീസ് ശ്രേഷ്ഠ മെസ്രോബ് മുത്തഫിയാൻ ബാവ.

പ്രധാന ആസ്ഥാനം ആർമീനിയയിലെ എച്മിയാഡ്സിൻ‍

അംഗസംഖ്യ: 33 ലക്ഷം

അവലംബം [തിരുത്തുക]

പുറമേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അർമീനിയൻ_ഓർത്തഡോക്സ്_സഭ&oldid=1712154" എന്ന താളിൽനിന്നു ശേഖരിച്ചത്