അർജന്റീനയുടെ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജന്റീന
Shirt badge/Association crest
അപരനാ‍മം 'ലാ ആൽബിസെലെസ്റ്റെ)
അസോസിയേഷൻ അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ
പരിശീ‍ലകൻ ഡീഗോ മറഡോണ
ഏറ്റവും കൂടുതൽ മത്സരങ്ങൾ ജാവിയർ സനേട്ടി (136)
ടോപ് സ്കോറർ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (56)
Team colours Team colours Team colours
Team colours
Team colours
 
മുഖ്യ വേഷം
Team colours Team colours Team colours
Team colours
Team colours
 
രണ്ടാം വേഷം
രാജ്യാന്തര അരങ്ങേറ്റം
ഉറുഗ്വേ 2 - 3 അർജന്റീന
(മോണ്ടേവിഡിയോ, ഉറുഗ്വേ; മേയ് 16, 1901)
ഏറ്റവും മികച്ച ജയം
അർജന്റീന 12 - 0 ഇക്വഡോർ
(മോണ്ടേവിഡിയോ, ഉറുഗ്വേ; ജനുവരി 22, 1942)
ഏറ്റവും കനത്ത തോൽ‌വി
ചെക്കോസ്ലൊവാക്യ 6 - 1 അർജന്റീന
(ഹെൽ‌സിൻബോർഗ്, സ്വീഡൻ; ജൂൺ 15, 1958)
ഉറുഗ്വേ 5 - 0 അർജന്റീന
(ഗയാക്വിൽ, ഇക്വഡോർ; ഡിസംബർ 16, 1959)
അർജന്റീന 0 - 5 കൊളം‌ബിയ
(ബ്യൂണസ് അയേഴ്സ്, അർജന്റീന; സെപ്റ്റംബർ 5, 1993)
ലോകകപ്പ്
ലോകകപ്പ് പ്രവേശനം 15 (അരങ്ങേറ്റം 1930)
മികച്ച പ്രകടനം ജേതാക്കൾ, 1978, 1986
കോപാ അമേരിക്ക
ടൂർണമെന്റുകൾ 37 (ആദ്യമായി 1916ൽ)
മികച്ച പ്രകടനം ജേതാക്കൾ, 1921, 1925, 1927,
1929, 1937, 1941, 1945,
1946, 1947, 1955, 1957,
1959, 1991, 1993

അർജന്റീനയുടെ ഫുട്ബോൾ ടീം ലോകത്തിലെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ്. അർജന്റൈൻ ഫുട്ബോൾ അസോസിയേഷനാണ് ടീമിന്റെ നിയന്ത്രണം. രണ്ടുതവണ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള ഇവർ നിലവിൽ ഒളിമ്പിക്സ് ഫുട്ബോൾ സ്വർണ്ണ മെഡൽ ജേതാക്കളാണ്.

1930 മുതലുള്ള പതിനെട്ടു ലോകകപ്പുകളിൽ പതിനാലെണ്ണത്തിലും യോഗ്യത നേടിയിട്ടുണ്ട്. ആദ്യ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. നാലു തവണ ഫൈനൽ കളിച്ച ഇവർ 1978ൽ ഹോളണ്ടിനെ 3-1 കീഴടക്കി ആദ്യമായി ജേതാക്കളായി. 1986ൽ പശ്ചിമ ജർമ്മനിയെ 3-2നു പരാജയപ്പെടുത്തി ഒരിക്കൽക്കൂടി കിരീടം നേടി. 1930ലെ പ്രഥമ ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും അയൽക്കാരായ ഉറുഗ്വേയോട് പരാജയപ്പെട്ടു. 1990 ലോകകപ്പിലെ ഫൈനലിൽ പശ്ചിമ ജർമ്മനിയോടു പരാജയപ്പെട്ടു.

ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ മാത്രം ഉൾപ്പെട്ട കോപാ അമേരിക്ക ടൂർണമെന്റ് കിരീടം പതിനാലു തവണ നേടിയിട്ടുണ്ട്.12 തവണ രണ്ടാം സ്ഥാനവും ആൽബിസെലെസ്റ്റെ കരസ്ഥമാക്കി. 1992-ൽ കോൺഫെഡറേഷൻസ് കപ്പ് ജേതാക്കളായ അർജന്റീന 1995,2005 എന്നീ വർഷങ്ങളിൽ രണ്ടാം സ്ഥാനത്തു വന്നു. 2004ലെ ഒളിമ്പിക്സിൽ ഫുട്ബോൾ സ്വർണ്ണമെഡൽ കരസ്ഥമാക്കി. 1926, 1996 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.ഇതിനു പുറമെ അണ്ടർ-20 ലോകകപ്പും(6 തവണ), തെക്കേ അമേരിക്കയുടെ യൂത്ത് കപ്പും(4 തവണ), അർട്ടേമിയോ ഫ്രാഞ്ചി ട്രോഫിയും അർജെന്റീന നേടിയിട്ടുണ്ട്

ഒട്ടേറെ ലോകോത്തര താരകളെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് അർജന്റീന. യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ മുൻ‌നിരയിൽ നിരവധി അർജന്റൈൻ താരങ്ങൾ കളിക്കുന്നുണ്ട്. 1986ൽ ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഡിയേഗോ മറഡോണ എക്കാലത്തെയും മികച്ച അർജന്റൈൻ ഫുട്ബോൾ താരമായി ഗണിക്കപ്പെടുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മറഡോണ. മരിയോ കെംപസ്, ഡാനിയൽ പാസറെല്ല, ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, ക്ലോഡിയോ കനീജിയ, ജോർഗേ വൽദാനോ,ലയണൽ മെസ്സി,ഗുള്ളിയെർമൊ സ്റ്റബൈൽ എന്നിവർ ലോകശ്രദ്ധ നേടിയ മുൻ അർജന്റൈൻ താരങ്ങളാണ്.

ഉള്ളടക്കം

[തിരുത്തുക] ലോകകപ്പ് പ്രകടനം

  • 1930 - രണ്ടാം സ്ഥാനം
  • 1934 - ഒന്നാം റൌണ്ട്
  • 1938 - പിന്മാറി
  • 1950 - പിന്മാറി
  • 1954 - യോഗ്യത നേടിയില്ല
  • 1958 - ഒന്നാം റൌണ്ട്
  • 1962 - ഒന്നാം റൌണ്ട്
  • 1966 - ക്വാർട്ടർ ഫൈനൽ
  • 1970 - യോഗ്യത നേടിയില്ല
  • 1974 - രണ്ടാം റൌണ്ട്
  • 1978 - ജേതാക്കൾ (ആതിഥേയർ)
  • 1982 - രണ്ടാം റൌണ്ട്
  • 1986 - ജേതാക്കൾ
  • 1990 - രണ്ടാം സ്ഥാനം
  • 1994 - രണ്ടാം റൌണ്ട്
  • 1998 - ക്വാർട്ടർ ഫൈനൽ
  • 2002 - ഒന്നാം റൌണ്ട്
  • 2006 - ക്വാർട്ടർ ഫൈനൽ

[തിരുത്തുക] കോപ്പ അമേരിക്ക പ്രകടനം

[തിരുത്തുക] ഒന്നാം സ്ഥാനം

(ആകെ- 14 പ്രാവശ്യം)

  • 1921
  • 1925
  • 1927
  • 1929
  • 1937
  • 1941
  • 1945
  • 1946
  • 1947
  • 1955
  • 1957
  • 1959
  • 1991
  • 1993

[തിരുത്തുക] രണ്ടാം സ്ഥാനം

(ആകെ- 12 പ്രാവശ്യം)

  • 1916
  • 1917
  • 1920
  • 1923
  • 1924
  • 1926
  • 1935
  • 1942
  • 1959
  • 1967
  • 2004
  • 2007

[തിരുത്തുക] മൂന്നാം സ്ഥാനം

(ആകെ- 4 പ്രാവശ്യം)

  • 1919
  • 1956
  • 1963
  • 1989

[തിരുത്തുക] മൂന്നിൽ താഴെ

(ആകെ- 12 പ്രാവശ്യം)

  • 1922- നാലാം സ്ഥാനം
  • 1939- കളിക്കാതെ പിൻവാങ്ങി
  • 1949- കളിക്കാതെ പിൻവാങ്ങി
  • 1953- കളിക്കാതെ പിൻവാങ്ങി
  • 1975- ഒന്നാം റൗണ്ട്
  • 1979- ഒന്നാം റൗണ്ട്
  • 1983- ഒന്നാം റൗണ്ട്
  • 1987- നാലാം സ്ഥാനം
  • 1995- ക്വാർട്ടർ ഫൈനൽ
  • 1997- ക്വാർട്ടർ ഫൈനൽ
  • 1999- ക്വാർട്ടർ ഫൈനൽ
  • 2001- കളിക്കാതെ പിൻവാങ്ങി

[തിരുത്തുക] ഒളിമ്പിക്സ് പ്രകടനം

ഒളിമ്പിക്സ് പ്രകടനം
കൊല്ലം സ്ഥാനം കളിച്ചവ ജയിച്ചവ സമനില തോറ്റവ അടിച്ച ഗോൾ വഴങ്ങിയ ഗോൾ
1896 ഫുട്ബാൾ ഇല്ല
1900-1920 കളിച്ചില്ല
1924 തിരഞ്ഞെടുക്കപ്പെട്ടില്ല
1928 രണ്ടാം സ്ഥാനം 2 5 3 1 1 24 7
1932 ഫുട്ബാൾ ഇല്ല
1936–1956 തിരഞ്ഞെടുക്കപ്പെട്ടില്ല
1960 ഒന്നാം റൗണ്ട് - 3 2 0 1 6 4
1964 ഒന്നാം റൗണ്ട് - 2 0 1 1 3 4
1968–1984 തിരഞ്ഞെടുക്കപ്പെട്ടില്ല
1988 ക്വാർട്ടർ ഫൈനൽ - 4 1 1 2 4 5
1992 തിരഞ്ഞെടുക്കപ്പെട്ടില്ല
1996 രണ്ടാം സ്ഥാനം 2 6 3 2 1 13 6
2000 തിരഞ്ഞെടുക്കപ്പെട്ടില്ല
2004 ഒന്നാം സ്ഥാനം 1 6 6 0 0 17 0
2008 ഒന്നാം സ്ഥാനം 1 6 6 0 0 11 2
ആകെ 7/24 2 ഒന്നാം സ്ഥാനം 32 21 5 6 78 28

[തിരുത്തുക] ശ്രദ്ധേയരായ താരങ്ങൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ