അർഗൈർ പ്ലാനിറ്റിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൊവ്വയുടെ തെക്ക് ഉയർന്ന തടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു സമതല പ്രദേശമാണ് അർഗൈർ പ്ലാനിറ്റിയ. ഗ്രീക്ക് ഐതീഹ്യത്തിലെ വെള്ളിയുടെ ദ്വീപായ അർഗൈർ എന്നതിൽ നിന്നാണ് ഈ സമതലത്തിനു ഈ പേര് കിട്ടിയത്. 1877ൽ ഗിയോവന്നി സ്കിയാപരെല്ലി എന്ന ജ്യോതിശാസ്ത്രകാരനാണ് ഈ പേര് നൽകിയത്.
ഈ സമതലത്തിനു ഏകദേശം 1800 കിലോമീറ്റർ വീതിയുണ്ട്. ഹെല്ലസ് പ്ലാനിറ്റിയക്ക് ശേഷം ചൊവ്വയിലുള്ള ഏറ്റവും വലിയ ഉൽക്കാ പതന ഗർത്തമാണിതെന്നു കരുതുന്നു. ഇത് രൂപപ്പെട്ടത് സൗരയൂഥത്തിലെ വൻ ഉൽക്കാ പതന കാലത്ത് പതിച്ച ഉൽക മൂലമാകണം. ഇതിനു ഏകദേശം 390 കോടി വർഷത്തെ പഴക്കമുണ്ട്. ഈ പ്രദേശത്തിന് ചുറ്റുമായി നിരവധി പർവതങ്ങൾ നിലനിൽക്കുന്നു.[1]
അവലംബം [തിരുത്തുക]
- ↑ http://www.planetary.brown.edu/pdfs/2563.pdf Hiesinger & Head: Topography and morphology of the Argyre Basin, Mars
|
|||||||||||||||||||||||||||||||||||||||||||||||