അസ്സലാമു അലൈക്കും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിംങ്ങള്‍ക്കിടയില്‍ [അവലംബം ആവശ്യമാണ്] നിലവിളുള്ള ഒരു ഒരു അഭിവാദ്യമാണ് “അസ്സലാമു അലൈക്കും“ എന്നത്. ഇംഗ്ലീഷ്:As-Salāmu `Alaykum, അറബി:السلام عليكم. ഈ അഭിവാദ്യത്തിനെ സലാം പറയുക എന്നു മുസ്ലീങ്ങള്‍ പൊതുവായി പറയുന്നു. ദൈവത്തിന്റെ സമാധാനം , രക്ഷ നിങ്ങളുടെ മേല്‍ ഉണ്ടായിരിക്കട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം.ഇത് കേട്ടാല്‍ പ്രത്യുത്തരം നല്‍കാന്‍ ഇസ്ലാം മതം പഠിപ്പിക്കുന്നു. “വ അലൈക്കും അസ്സലാം “ എന്നാകുന്നു അത്.അതു പോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ എന്നര്‍ത്ഥം. സലാം ചൊല്ലല്‍ സുന്നത്താണെങ്കിലും(അതായത് നിര്‍ബന്ധമായും ചെയ്യേണ്ടതല്ല, എങ്കിലും ചെയ്താല്‍ പുണ്യപ്രവര്‍ത്തിയാകും) മടക്കല്‍ നിര്‍ബന്ധമാകുന്നു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ സലാം പറഞ്ഞ് കൈ കൊടുക്കുന്നതും സുന്നത്താണ്. എന്നാല്‍ വിവാഹ ബന്ധം അനുവദിനീയമായവര്‍ തമ്മില്‍ സലാം പറയുന്നത് അനുവദിനീയമല്ല എന്നാണ്‌ വിശ്വസിക്കുന്നത്[അവലംബം ആവശ്യമാണ്]. മുസ്ലീം മതസ്ഥരല്ലാത്തവരും മുസ്ലീങ്ങളെ അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യാറുണ്ട്.

[തിരുത്തുക] ക്രിസ്തുമതത്തില്‍

യേശു ക്രിസ്തു തന്‍റെ അനുയായികളെ കണ്ട്മുട്ടുമ്പോള്‍ അഭിവാദ്യം ചെയ്തിരുന്നതു “ഷോലം അലേകും“ (Sholam Alay kum')ഇത് ഹീബ്രു വാക്കാണ്,[അവലംബം ആവശ്യമാണ്] അസ്സലാമു അലൈക്കും,ഷോലം അലേകും എന്നീ രണ്ട് പദത്തിന്‍റെയും അര്‍ത്ഥം ‘സമാധാനം നിന്നോടൊപ്പംഉണ്ടാകട്ടെ' എന്നാണ്‌. [1]

[തിരുത്തുക] ഇതുംകൂടി കാണുക

ലാല്‍സലാം

[തിരുത്തുക] അവലംബം

  1. Dr. Zakir Naik. SIMILARITIES BETWEEN ISLAM AND CHRISTIANITY (ഇംഗ്ലീഷ്). “"Greet you in the same manner as Jesus (pbuh) greeted in Hebrew Luke 24:36 ‘Sholam alay kum’”
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം