അസ്ഥിമജ്ജ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ഏറ്റവും പ്രവർത്തനനിരതവുമായ അവയവങ്ങളിലൊന്നാണ് അസ്ഥിമജ്ജ. അസ്ഥികൾക്കുള്ളിൽ കാണപ്പെടുന്ന വഴക്കമുള്ള കലയാണിത്. ഹീമാറ്റോപോയസിസ് എന്ന പ്രക്രിയ വഴി മജ്ജയിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നു. മുതിർന്നവരിൽ മജ്ജയുടെ ഭാരം ഏകദേശം 2 ലിറ്ററോളം വരും. ഇതിന് കരളിന്റെയത്ര ഭാരമുണ്ടെന്ന് പറയാം. ആകെ ശരീരഭാരത്തിന്റെ 4% ഇത് നൽകുന്നു. 500 ബില്ല്യൺ രക്തകോശങ്ങളെയാണ് മജ്ജ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. മജ്ജകൾ ചുവന്നതെന്നും (red bone marrow) മഞ്ഞയെന്നും (yellow bone marrow) രണ്ടുവിഭാഗത്തിലുൾപ്പെടുന്നു.