അസ്കിയ കുടീരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അസ്കിയ കുടീരം* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
|
|
| രാജ്യം | Mali |
| തരം | Cultural |
| മാനദണ്ഡം | ii, iii, iv |
| അവലംബം | 1139 |
| മേഖല† | Africa |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 2004 (28th -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
മാലിയിൽ യുനെസ്കോ നാശോന്മുഖ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്മാരകമാണ് അസ്കിയ കുടീരം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പണി കഴിപ്പിച്ചതായി കരുതപ്പെടുന്നു. അസ്കിയ മുഹമ്മദ് ഒന്നാമനെ അടക്കം ചെയ്തതിവിടെയാണ്[1]
ചരിത്രം [തിരുത്തുക]
മെക്കയിലേക്ക് ഹജ്ജനുഷ്ടിക്കാനായി പോയി മടങ്ങിയ അസ്കിയ മുഹമ്മദ് ഒന്നാമൻ തന്റെ സംഘത്തോടൊപ്പം, തന്റെ കബറിന്റെ നിർമ്മിതിക്കായുള്ള ചെളിയടക്കമുള്ള വസ്തുക്കൾ മെക്കയിൽ നിന്നു കൊണ്ടു വന്നിരുന്നു. ആയിരത്തോളം ഒട്ടകങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഈ കുടീരത്തിന് വീടിന്റെ ആകൃതിയാണുള്ളത്.നിരവധി മുറികളും ഇടനാഴികകളും ചേർന്ന ഈ കുടീരം അസ്കിയ മുഹമ്മദ് ഒന്നാമന്റെ അടക്കത്തിനു ശേഷം അടച്ച് സീൽ ചെയ്തു.
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- World Heritage Website
- UNESCO Evaluation of Askia (in English and French)