അസിൻ
| അസിൻ തോട്ടുങ്കൽ | |
|---|---|
അസിൻ - 2011 ലെ ചിത്രം |
|
| ജനനം | അസിൻ തോട്ടുങ്കൽ 1985 ഒക്ടോബർ 26 [1] |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 2001 - മുതൽ ഇതുവരെ |
| ഉയരം | 5'4" |
| വെബ് ഇടം | |
| http://www.asinonline.com | |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അസിൻ തോട്ടുങ്കൽ. (ജനനം: ഒക്ടോബർ 26, 1985[1]) ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മൂന്ന് പ്രാവശ്യം ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ള അസിൻ ജനിച്ചു വളർന്നത് കേരളത്തിലാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യകാലജീവിതം
കൊച്ചിയിലെ നാവൽ പബ്ലിക് സ്കൂളിലാണ് അസിൻ തൻറെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിൻ. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. മുംബൈയിലെ ലോകണ്ട്‌വാലയിലും അസിന് വീടുണ്ട്. ഒരു നടിയാവുന്നതിനു മുൻപ് അസിൻ തൻറെ ജീവിതത്തിലെ കുറച്ചുസമയം മോഡലിംഗിനും ബിസിനസ്സിനും വേണ്ടി നീക്കിവെച്ചിരുന്നു[2].
[തിരുത്തുക] ചലച്ചിത്രജീവിതം
പ്രശസ്ത മലയാളം സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്. അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴിൽ അസിൻ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി (2004). ഈ ചിത്രത്തിൽ മികച്ച (തമിഴ്) പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ഗജിനി (2005) എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവർത്തനം ചെയ്ത് ഗജിനി എന്ന് പേരിൽ അമീർ ഖാൻ നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു.
[തിരുത്തുക] അഭിനയിച്ച സിനിമകൾ
- 2001 – നരേന്ദ്രൻ മകൻ ജയകാന്തൻ വക (മലയാളം)
- 2003 – അമ്മ നന്ന ഓ തമിള അമ്മായി (തെലുഗു)
- 2003 – ശിവമണി 9848022338 (തെലുഗു)
- 2004 – ലക്ഷ്മി നരസിംഹ (തെലുഗു)
- 2004 – ഗർഷണ (തെലുഗു)
- 2004 – എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി (തമിഴ്)
- 2005 – ചക്രം (തെലുഗു)
- 2005 – ഉള്ളം കേട്കുമായേ (തമിഴ്)
- 2005 – ഗജിനി (തമിഴ്)
- 2005 – മാജാ (തമിഴ്)
- 2005 – ശിവകാശി (തമിഴ്)
- 2006 – വരളരു (തമിഴ്)
- 2006 – അണ്ണാവരം (തെലുഗു)
- 2007 – ആൾവാർ (തമിഴ്)
- 2007 – പോക്കിരി (തമിഴ്)
- 2007 – വേൽ (തമിഴ്)
- 2008 – ദശാവതാരം (തമിഴ്)
- 2008 – ഗജിനി (ഹിന്ദി)
- 2009 – ലണ്ടൺ ഡ്രീംസ് (ഹിന്ദി)
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Rediff Entertainment Bureau (October 25, 2005). "Asin's 20th birthday plans". Rediff. http://ia.rediff.com/movies/2005/oct/25asin.htm, ശേഖരിച്ചത്: ഒക്ടോബർ 10, 2007.
- ↑ Interview with Asin
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||||||||||||||
- Infobox person using deprecated parameters
- Infobox person using deprecated location parameter
- 1985-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഒക്ടോബർ 26-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് (തമിഴ്) ലഭിച്ചവർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (തമിഴ്) ലഭിച്ചവർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- എറണാകുളം ജില്ലയിൽ ജനിച്ചവർ