അഷീഷ് നന്ദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| അഷീഷ് നന്ദി | |
|---|---|
Prof. Nandy receiving Fukuoka Asian Culture Prize in 2007, Japan |
|
| ജനനം | 1937 ഭഗല്പൂർ, ബീഹാർ, |
| തൊഴിൽ | രാഷ്ട്രീയ മന:ശാസ്തജ്ഞൻ,സാമുഹിക സൈദ്ധാന്തികൻ |
| ദേശീയത | ഇന്ത്യൻ |
| Ethnicity | ബംഗാളി |
| Citizenship | ഇന്ത്യൻ |
| Education | പി.എച്ച്.ഡി. |
| ജീവിതപങ്കാളി(കൾ) | ഉമ നന്ദി |
| കുട്ടികൾ | ആദിത്തി (മകൾ) |
| ബന്ധുക്കൾ | പ്രിതീഷ് നന്ദി, (സഹോദരൻ) |
ഒരു ഇന്ത്യൻ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിമർശകനുമാണ് അഷീഷ് നന്ദി. പരിശീലനം സിദ്ധിച്ച സാമൂഹികശാസ്ത്രജ്ഞൻ ക്ലിനിക്കൽ മന:ശാസ്ത്രജ്ഞൻ എന്നീ നിലയിൽ അദ്ദേഹത്തിന്റെ ചിന്താമണ്ഡലം പൊതുബോധം,രാഷ്ട്രീയ മന:ശാസ്ത്രം,സംഘടിത അക്രമം,ദേശീയത,സംസ്കാരം എന്നീ രംഗങ്ങളിൽ വ്യാപരിക്കുന്നതാണ്. അറിവിന്റെ സംസ്കാരങ്ങൾ,കാഴ്ചപ്പാട്, സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ എന്നിവയക്കായി അദ്ദേഹം പ്രവർത്തിച്ചു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സോസൈറ്റീസിന്റെ(CSDS) മുതിർന്ന ഫെലോയും ഡയറക്ടറുമായിരുന്നു അദ്ദേഹം. 2004 വിരമിക്കുന്നത് വരെ നീണ്ടവർഷം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മുതിർന്ന ഹോണററി ഫെലൊയാണ്.