അശ്വതി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aswathi Menon
ജനനം
Kochi, Kerala, India
കലാലയം
തൊഴിൽActress
സജീവ കാലം2000–2002
2017–present
ജീവിതപങ്കാളി(കൾ)Vikas

മലയാളത്തിലെ ഒരു ചലചിത്ര നടിയാണ് അശ്വതി മേനോൻ. 2000 ൽ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം എന്ന സിനിമയിലൂടെയാണ് അശ്വതി മേനോൻ സിനിമാരംഗത്തേക്ക് കടന്നുവന്നത്.[1]

ആദ്യകാലജീവിതം[തിരുത്തുക]

എറണാകുളത്താണ് അശ്വതി ജനിച്ചത്. ജയഗോപാൽ മേനോനും വിനിത റാവുവും ആണ് മാതാപിതാക്കൾ. ദുബായ്യിലെ വർക്കി ഗ്രൂപ്പ് സ്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഉന്നതവിദ്യാഭ്യാസം കേരളത്തിലായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി. അബുദാബിയിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് സിനിമ അഭിനയത്തിൽ ഡിപ്ലോമയുണ്ട്. [2] [3]

അഭിനയ ജീവിതം[തിരുത്തുക]

ദുബായിലെ വർക്കി ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂളിലാണ് അശ്വതി പഠിച്ചത്. പിന്നീട് വിവിധ മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചു . സത്യം ശിവം സുന്ദരം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത് . പിന്നീട് ശംഭോ മഹാദേവ, സാവിത്രിയുടെ അരഞ്ഞാണം , ഒന്നാമൻ എന്നീ മലയാളം സിനിമകളിലും തെങ്കാശിപ്പട്ടണം തമിഴിലും അഭിനയിച്ചു. പിന്നീട് ഒരു ഇടവേളക്കുശേഷം 2017 ൽ റോൾ മോഡൽസ്, 2018 ൽ ട്രാൻസ്, ലാഫിങ്ങ് അപ്പാർട്ട്മെന്റ് ഇൻ ഗിരിനഗർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. [4] [5]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ പങ്ക് ഭാഷ കുറിപ്പുകൾ
2000 സത്യം ശിവം സുന്ദരം വിജയലക്ഷ്മി / വിജി മലയാളം
2002 ഒന്നാമൻ രാധ മലയാളം
2002 തെങ്കാശിപ്പട്ടണം ഉമ തമിഴ്
2002 സാവിത്രിയുടെ അരഞ്ഞാണം സാവിത്രി മലയാളം
2017 റോൾ മോഡൽസ് ലൂസി മലയാളം
2017 ദ ലവർ സാന്ദ്ര മലയാളം ഷോർട്ട് ഫിലിം
2018 ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ മഞ്ജു മലയാളം
2018 മെൻ അറ്റ് മൈ ഡോർ ഹേമ മലയാളം ഷോർട്ട് ഫിലിം
2019 ജൂൺ മിനി മലയാളം
2019 ട്രാൻസ് കവിത മലയാളം ചിത്രീകരിക്കുന്നു

അവലംബങ്ങൾ[തിരുത്തുക]

  1. https://timesofindia.indiatimes.com/city/kochi/i-was-simply-surviving-in-dubai-craved-to-pursue-my-passion-of-acting-aswathy-menon/articleshow/63247696.cms
  2. "RETURN OF THE LONG-LOST PRINCESS—ASWATHI MENON". Rage N You. Archived from the original on 2019-04-19. Retrieved 29 August 2018.
  3. "Pularvela". Manorama News. Retrieved 29 August 2018.
  4. "Aswathi Menon returns to M'wood with Role Models". Times of India. Retrieved 29 August 2018.
  5. "Lucy in the sky with diamonds". Deccan chronicle. Retrieved 29 August 2018.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശ്വതി_മേനോൻ&oldid=3658363" എന്ന താളിൽനിന്ന് ശേഖരിച്ചത്