അശുതോഷ് ഗോവാരിക്കർ
| അശുതോഷ് ഗോവാരിക്കർ | |
|---|---|
ഇടത് വശത്ത് അശുതോഷ് ഗോവാരിക്കർ |
|
| ജീവിതരേഖ | |
| സ്വദേശം | മഹാരാഷ്ട്ര, ഇന്ത്യ |
| തൊഴിലുകൾ | സംവിധായകൻ |
| വെബ്സൈറ്റ് | www.ashutoshgowarikar.com |
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനും നടനും എഴുത്തുകാരനും നിർമ്മാതാവുമാണ് അശുതോഷ് ഗോവാരിക്കർ (മറാഠി: आशुतोष गोवारीकर) [ജനനം: ഫെബ്രുവരി 15, 1964].
ഔദ്യോഗിക ജീവിതം [തിരുത്തുക]
അശുതോഷ് തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയ ഒരു നടനായിട്ടായിരുന്നു. 1984 ൽ കേതൻ മേഹ്ത സംവിധാനം ചെയ്ത ഹോളി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിനു ശേഷം ധാരാളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. കൂടാതെ ചില ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. തന്റെ സംവിധായകനായി ആദ്യ ചിത്രം ചെയ്തത് 1993 ൽ പെഹല നശ എന്ന ചിത്രമായിരുന്നു. പക്ഷേ ഈ ചിത്രം ഒരു വിജയമായിരുന്നില്ല. പിന്നീട് 1995 ൽ അമീർ ഖാൻ നായകനായി ബാസി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയ ചിത്രം 2001 ൽ അമീർ ഖാൻ മുൻ നിര വേഷത്തിൽ അഭിനയിച്ച ലഗാൻ എന്ന ചിത്രമായിരുന്നു. ഇത് 19ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തെ അടിസ്ഥാനമാക്കി എടുത്ത ഒരു ചിത്രമായിരുന്നു. ഈ ചിത്രം വിദേശത്ത് നല്ല അഭിപ്രായം നേടിയിരുന്നു. ഓസ്കാർ പുരസ്കാരത്തിനായി ഈ ചിത്രം നിർദ്ദേശിക്കപ്പെട്ടു. 2001 ൽ ഏറ്റവും കൂടുതൽ വരുമാനം നൽകിയ മൂന്നാമത്തെ ചിത്രമായിരുന്നു ലഗാൻ. [1]
2004 ൽ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച സ്വദേശ് എന്ന ചിത്രമായിരുന്നു അശുതോഷിന്റെ അടുത്ത ചിത്രം. നിരൂപണപ്രശംസ നേടിയെങ്കിലും ഈ ചിത്രത്തിന് സാമ്പത്തികനേട്ടം ഉണ്ടാക്കാനായില്ല.
അശുതോഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രമാണ് ജോധ അക്ബർ. ഇതിൽ ഋത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ 2009-ലെ ഫിലിംഫെയറിന്റെ മികച്ച സംവിധായകൻ അവാർഡ് അശുതോഷിന് ലഭിക്കുകയുണ്ടായി. മികച്ച സിനിമ എന്ന അവാർഡ് ഉൾപ്പെടെ അസംഖ്യം പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ഫിലിംഫെയർ നൽകി.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| ഫിലിംഫെയർ പുരസ്കാരങ്ങൾ | ||
|---|---|---|
| മുൻഗാമി രാകേഷ് റോഷൻ for കഹോനാ പ്യാർ ഹെ |
ഫിലിംഫെയർ മികച്ച സംവിധായകനുള്ള പുരസ്കാരം for ലഗാൻ 2001 |
പിൻഗാമി സഞ്ചയ് ലീലാ ബൻസാലി for ദേവദാസ് |
| മുൻഗാമി ഹണി ഇറാനി for ക്യാ കെഹ്നാ |
ഫിലിംഫെയറിന്റെ മികച്ച കഥയ്ക്കുള്ള അവാർഡ് for ലഗാൻ 2001 |
പിൻഗാമി ജയ്ദീപ് സാഹ്നി for കമ്പനി |
| മുൻഗാമി ആമിർ ഖാൻ for താരേ സമീൻ പർ |
ഫിലിംഫെയർ മികച്ച സംവിധായകനുള്ള പുരസ്കാരം for ജോധാ അക്ബർ 2009 |
പിൻഗാമി |