അവകാശികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'വിലാസിനി' എന്ന തൂലികാനാമമുള്ള എം.കെ. മേനോൻ 1980-ൽ പ്രസിദ്ധീകരിച്ച ബൃഹത് നോവലാണ് അവകാശികൾ.മലയാള നോവൽ രംഗത്തെ ഒരു അപൂർവസൃഷ്ടിയാണ് ഈ ഗ്രന്ഥം.അവകാശികളുടെ രചന ആരംഭിച്ചത് 1970 ജനുവരി ഒന്നാം തീയതിയാണ്.1975ൽ രചന പൂര്തികരിച്ചു.എന്നാൽ പകർത്തി എഴുതി 1980ൽ ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്.സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് താൻ കാണുകേയും കണ്ടെതുകെയും ചെയ്ത ജീവിത സത്യങ്ങൾ വാക്കുകളിൽ ആവിഷ്കരിക്കാൻ ആണ് നോവലിസ്റ്റ്‌ ശ്രമിക്കുനത്.4000 പേജുകളായി പരന്നു കിടക്കുന്ന ഈ നോവൽ വായനക്കാരിൽ മടുപ്പ് ഉണ്ടാക്കുനില്ല എന്നതാണ്‌ ഈ നോവലിന്റെ ഏറ്റവും വലിയ ആകർഷണീയത.

ഉള്ളടക്കം[തിരുത്തുക]

നാലുഭാഗങ്ങളിലായി ഏതാണ്ട് 4000 പുറങ്ങളുള്ളതാണീ നോവൽ. മലയാളത്തിലെന്നല്ല മററു ഭാരതീയഭാഷകളിലും ഇത്ര ദൈർഘ്യമുള്ള നോവൽ രചിക്കപ്പെട്ടിട്ടില്ല[1][2]. ഈ നോവലിൽ 40-ഓളം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.എന്നാൽ പത്തോളം കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെ ആണ് കഥയുടെ ചുരുളഴിയുന്നത്.നാല് തലമുറകളുടെ കഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാലഞ്ചുമാസക്കാലംകൊണ്ടാണ് നോവലിൽ വിവരിക്കുന്ന സംഭവങ്ങൾ നടക്കുന്നത്. എങ്കിലും അനേകദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. പിന്നിട്ട വർഷങ്ങളിലൂടെ മാനസികസഞ്ചാരം നടത്തുന്ന കഥാപാത്രങ്ങളിലൂടെയാണിതു സാധിക്കുന്നത്.ജീവിതം എങ്ങനെ ആണ് എന്ന് പറയലല്ല പക്ഷെ ജീവിച്ചിരിക്കുന്നവർക്ക് ജീവിതം എങ്ങനെ അനുഭവപെടുന്നു എന്ന് പ്രത്യക്ഷവൽകരിച് പ്രദശിപ്പിക്കുകയാണ് നോവലിസ്റ്റ്‌. ഈ നോവൽ ജീവിതത്തിന്റെ പരപ്പ് ചിത്രീകരിക്കാനുമ് മനസ്സിന്റെ അഗാധത അനാച്ചാദനം ചെയ്യുന്നതിനും ശ്രദ്ധിക്കുന്നു. ഒരേ സംഭവത്തെ വിവിധ കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെ നോകുമ്പോൾ ഉണ്ടാകുന്ന വ്യതസ്തനങ്ങളായ പ്രതികരണങ്ങൾ ഈ നോവലിൽ വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. .

ഇ നോവലിന്റെ പശ്ചാത്തലം മലേഷ്യ ആണ്.മലേഷ്യയുടെ തലസ്ഥാനമായ കോലംപുർ കൂടാതെ നോവലിസ്റ്റിന്റെ സാങ്കല്പിക സൃഷ്ടിയായ തന്ചോന്ഗ് ബസാർ എന്നീ നഗരങ്ങളിലാണ് പ്രധാന സംഭവങ്ങൾ നടക്കുന്നത്.മലേഷ്യയിൽ താമസമാക്കിയ മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തിൽ വളരെ സരസമായി ഒരു സമൂഹത്തിന്റെ കഥ പറയുന്ന നോവൽ ആണ് ഇത്.ഇന്നത്തെക്കാലത്തെ കുടുംബ ബന്ധങ്ങളുടെ തകർച്ച ല്യ്മ്ഗിക അരാജകത്വം അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ഈ നോവലിൽ തുറന്നുകാട്ടുന്നത്.അധൃഷ്യപ്രതാപനായ വേലുണ്ണിക്കുറുപ്പിന്റെ വമ്പിച്ച സമ്പത്തു ഭാഗിക്കുന്നതു സംബന്ധിച്ച അവകാശത്തർക്കമാണ് മുഖ്യകഥാതന്തു. അർഥകാംക്ഷയും അവകാശസ്ഥാപനവ്യഗ്രതയും അതിലേക്കായി കൈക്കൊള്ളുന്ന നയോപായകൌശലങ്ങളും മനുഷ്യബന്ധങ്ങളിൽ സൃഷ്ടിക്കുന്ന ഉരസലുകളും ഉലച്ചിലുകളുമാണ് ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. രാജിയുടെയും കൃഷ്ണനുണ്ണിയുടെയും ആത്മബന്ധം ഒരുപകഥയായി ഇതിൽ വികസിപ്പിക്കുന്നു. സന്ധിപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഏതാനും മനുഷ്യരുടെ ആന്തരികവ്യക്തിത്വത്തെ നോവലിസ്റ്റ് ഉൾക്കാഴ്ചയോടെ മറ നീക്കികാണിക്കുന്നു. സംഭവത്തിലല്ല, അവ വിവിധ കഥാപാത്രങ്ങളുടെ അന്തരംഗത്തിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലാണ് നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുള്ളത്. ധൃതരാഷ്ട്രർ, ഗാന്ധാരി, ശകുനി, കുന്തീദേവി, അർജുനൻ, ശ്രീകൃഷ്ണൻ മുതലായ മഹാഭാരതകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സമുജ്ജ്വലവ്യക്തിത്വം തികഞ്ഞ കഥാപാത്രങ്ങൾ ഈ കൃതിയിലുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-04. Retrieved 2012-06-29.
  2. http://www.thecolorsofindia.com/interesting-facts/literature/longest-indian-novel.html

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവകാശികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അവകാശികൾ&oldid=3623791" എന്ന താളിൽനിന്ന് ശേഖരിച്ചത്