അഴുത ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് അഴുത.

12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ പെരുവന്താനം, കുമിളി, കൊക്കയാർ,പീരുമേട്,ഏലപ്പാറ,വണ്ടിപ്പെരിയാർ , എന്നീ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 1236.32 ചതുരശ്രകിലോമീറ്ററാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ വിസ്തൃതി. അഴുത ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത് 1952 ഒക്ടോബർ 2-നാണ്. പീരുമേട് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന , പീരുമേട് താലൂക്ക് ആസ്ഥാനത്തുള്ള സ്ഥലം മുൻപ് അഴുത എന്നാണ് അറിയപ്പെട്ടിരുന്നത്. അഴുതയാറിന്റെ തുടക്കം ഈ പ്രദേശത്തു നിന്നാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തു തന്നെ പീരുമേട് താലൂക്ക് ഓഫീസും, കോടതിയും സ്ഥിതി ചെയ്യുന്നു.

അഴുത ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്- പീരുമേട്

അതിരുകൾ[തിരുത്തുക]

പൊതുവിവരങ്ങൾ[തിരുത്തുക]

പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
ബ്ലോക്ക് അഴുത
വിസ്തീർണ്ണം 1236.32
ഡിവിഷനുകളുടെ എണ്ണം 12
ജനസംഖ്യ 162869
പുരുഷൻമാർ 82056
സ്ത്രീകൾ 80813
ജനസാന്ദ്രത 132
സ്ത്രീ : പുരുഷ അനുപാതം 985
മൊത്തം സാക്ഷരത 83
സാക്ഷരത (പുരുഷൻമാർ) 89
സാക്ഷരത (സ്ത്രീകൾ) 77