അല്‍-ബറൂണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Al Biruni on a 1973 Afghan post stamp commemorating his one thousandth anniversary.
|
|
| പേര്: | Abū Rayhān Muhammad ibn Ahmad Bīrunī |
| Title: | Abu-Rayhan Biruni |
| ജനനം: | 5 September 973 AD |
| മരണം: | 13 December 1048 AD |
| വംശം: | Iranian |
| Maddhab: | Shia Islam |
| School tradition: | Imami |
| Main interests: | Anthropology, astrology, astronomy, chemistry, comparative sociology, geodesy, geology, history, mathematics, medicine, philosophy, pharmacology, physics, psychology, science |
| Notable ideas: | Father of anthropology, geodesy and Indology. Founder of experimental mechanics and experimental astronomy. Pioneer of experimental psychology. Contributed to many other fields of knowledge. |
| കൃതികള്‍: | Ta'rikh al-Hind, The Mas'udi Canon, Understanding Astrology, and many other books |
| സ്വാധീനങ്ങള്‍: | Aristotle, Ptolemy, Aryabhata, Muhammad, Brahmagupta, Rhazes, al-Sijzi, Abu Nasr Mansur, Avicenna |
| സ്വാധീനിച്ചത്: | Al-Sijzi, Avicenna, Omar Khayyam, al-Khazini, Zakariya al-Qazwini, Maragha observatory, Islamic science, Islamic philosophy |
ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയില്‍ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അല്‍-ബറൂണി. മുഴുവന്‍ പേര് അബുറൈഹാന്‍ മുഹമ്മദ് ഇബ്‌നു അഹമ്മദ് അല്‍ബറൂണി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, മതങ്ങള്‍, തത്വചിന്ത തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയില്‍ വന്ന് താമസിച്ച് ഇന്ത്യന്‍ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ താരിഖ് അല്‍-ഹിന്ദ് എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.
ഇന്ത്യയിലെ മതങ്ങള്‍, ആചാരങ്ങള്‍, ഇന്ത്യാചരിത്രം, ഇന്ത്യന്‍ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അല്‍-ഹിന്ദില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അല്‍-ബിറൂണി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളില്‍ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താന്‍ സഞ്ചരിച്ച പ്രധാന നഗരങ്ങളുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. [1]
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
ക്രി.വ 970 ലാണ് അല്‍-ബറൂണി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്[2]). ഇന്നത്തെ റഷ്യയിലെ ഖീവാ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം (ഈ സ്ഥലം പുരാതന ഖോറെസ്മിയയുടെ ഭാഗമായിരുന്നു[2]). ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് അദ്ദേഹം ഗണിതം,ഭൂമിശാസ്ത്രം,ചരിത്രം,തത്വചിന്തകള്‍ എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. 20വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം പണ്ഡിതന്‍ എന്ന നിലയില്‍ പ്രസിദ്ധനായി. അല്‍-ബറൂണീയെക്കുറിച്ച് അറിയാനിടയായ ജര്‍ജാന്‍ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവില്‍ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങള്‍ എന്ന കൃതി രചിച്ചു.
കിഴക്കൻ അഫ്ഘാനിസ്താനിലെ ഘാസ്നവിദ് സുൽത്താൻ മഹ്മൂദ് ഘാസ്നിയുടെ സഭയിലും ഇദ്ദേഹം അംഗമായിരുന്നു[2].
[തിരുത്തുക] കൃതികള്‍
- കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങള്‍
- താരിഖ് അല്‍-ഹിന്ദ്
[തിരുത്തുക] അവലംബം
- ↑ ജ്യോതിഷവും ജ്യോതി ശാസ്ത്രവും, താള്‍ 137, പ്രൊഫ. കെ. പാപ്പുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ആറാം പതിപ്പ് 2006, ജൂണ്‍.
- ↑ 2.0 2.1 2.2 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 183. ISBN 978-1-4051-8243-0. http://books.google.co.in/books?id=9kfJ6MlMsJQC.
[തിരുത്തുക] കുറിപ്പുകള്‍
| മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍വിനോ | മാര്‍ക്കോ പോളോ | അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍ | ||