അലോപ്പതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹോമിയോപ്പതിയുടെ പിതാവായ സാമുവൽ ഹാനിമാൻ തന്റെ പുതിയ ചികിത്സാരീതി അവതരിപ്പിക്കുമ്പോൾ, അക്കലത്തു യൂറോപ്പിൽ നിലവിലിരുന്ന പുരാതന ചികിത്സാരീതിയെ വിളിച്ച പേരാണ് അലോപ്പതി. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു പേരായി ഈ പദം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ശരിയല്ല. അലോപ്പതി എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അലോസ് (ἄλλος), പതോസ് (πάϑος) എന്നീ രണ്ടു വാക്കുകൾ ചേർത്ത് ഉണ്ടാക്കിയതാണ്.