അലഹബാദ് ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അലഹബാദ് ജില്ല Allahabad District ജില്ല इलाहाबाद ज़िला الہ آباد ضلع |
|
|---|---|
|
Uttar Pradesh ലെ അലഹബാദ് ജില്ല Allahabad Districtയുടെ സ്ഥാനം |
|
| സംസ്ഥാനം | Uttar Pradesh, |
| ഭരണവിഭാഗം | Allahabad |
| മുഖ്യകാര്യാലയം | Allahabad |
| വിസ്തീർണ്ണം | 5,424 km2 (2 sq mi) |
| ജനസംഖ്യ | 4,941,510 (2001) |
| ജനസാന്ദ്രത | 911/km² (2,359.5/sq mi) |
| ലോക്‌സഭാ മണ്ഡലങ്ങൾ | Allahabad, Phulpur |
| പ്രധാന പാത | NH 2 |
| ഔദ്യോഗിക വെബ്സൈറ്റ് | |
ഇതേ പേരിലുള്ള നഗരത്തിന്, അലഹബാദ് എന്ന താൾ കാണുക.
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയിൽ ഉൾപ്പെടുന്നു. 12 വർഷത്തിൽ ഒരിക്കൽ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ് ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.