അലന്‍ കേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Alan Curtis Kay
Alan C. Kay
Alan C. Kay
ജനനം മേയ് 17 1940 (1940-05-17) (പ്രായം 69)
പൗരത്വം United States
മേഖല Computer Science
Alma mater University of Colorado at Boulder, University of Utah
പ്രധാന പ്രശസ്തി Dynabook
object-oriented programming
Smalltalk
graphical user interface windows

ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് അലന്‍ കുര്‍ടിസ് കേ. 1940 മെയ് 17ന് ജനിച്ചു. വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ് (Object-oriented programming), ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിനെ വിന്‍ഡോ രൂപത്തിലാക്കല്‍ തുടങ്ങിയവയില്‍ ആദ്യകാലത്ത് നല്‍കിയ സംഭാവനകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബിരുദവിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് അന്നത്തെ കമ്പ്യൂട്ടര്‍ ഭാഷകളായ ഫ്ലെക്സ്, ലോഗോ, സിമുല എന്നിവയുടെ സവിശേഷതകള്‍ കൂട്ടിയിണക്കി സ്മോള്‍ടോക്ക് എന്നൊരു ഭാഷ രൂപപ്പെടുത്തി. ഡൈനബുക്ക് എന്ന പേരില്‍ ഒരു സാങ്കല്‍‌പിക കമ്പ്യൂട്ടറിന്റെ മാതൃകയും ഇദ്ദേഹം നിര്‍മിച്ചു. കമ്പ്യൂട്ടര്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായകരമായ ഡെസ്ക് ‌റ്റോപ്പ്, വിന്‍ഡോ സമ്പ്രദായങ്ങള്‍ ആദ്യമായി രൂപപ്പെടുത്തി . ഇന്റര്‍നെറ്റിന്റെ മുന്നോടിയായ അര്‍പ നെറ്റ്(ARPA Net) വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%95%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം