അറ്റ്‌ലാന്റ (സ്കൂട്ടർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യത്തെ ഇന്ത്യൻ നിർമ്മിതമായ സ്‌കൂട്ടർ ആണ് അറ്റ്‌ലാന്റ.[1] കൊല്ലം ചാത്തന്നൂർ സ്വദേശിയായ പി.എസ്. തങ്കപ്പൻ, കേരള വ്യവസായ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന എൻ.എച്ച്. രാജ്കുമാർ എന്നിവരുടെ ശ്രമഫലമായി 1961-ലാണ് ഈ സ്കൂട്ടർ പുറത്തിറക്കിയത്. 1500 രൂപയായിരുന്നു ഇതിന്റെ വില. ലിറ്ററിന് 30 കിലോമീറ്ററായിരുന്നു മൈലേജ്.

അവലംബം[തിരുത്തുക]

  1. "ആദ്യ ഇന്ത്യൻ സ്‌കൂട്ടറിന് 50 വയസ്സ്". മാതൃഭൂമി. 2011 നവംബർ 18. Archived from the original on 2011-11-20. Retrieved 20 നവംബർ 2011. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=അറ്റ്‌ലാന്റ_(സ്കൂട്ടർ)&oldid=3623665" എന്ന താളിൽനിന്ന് ശേഖരിച്ചത്