അര്‍ണ്ണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(അര്‍ണ്ണവം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചണ്ഡവൃഷ്ടിപ്രയാതദണ്ഡകത്തില്‍ ചെറുമാറ്റങ്ങള്‍ വരുത്തിയാല്‍ അര്‍ണ്ണം, അര്‍ണ്ണവം, വ്യാളം ,ജീമൂതം ,ലീലാകരം എന്നീ ചെറുവൃത്തങ്ങളാവും.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം

ഈ അഞ്ചു വൃത്തങ്ങളുടെയും സാമാന്യലക്ഷണം ചുവടെ;

രഗണമിതില്‍ മുറയ്ക്കോരോന്നേറിയെന്നാകിലര്‍-

ണാര്‍ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം.

[തിരുത്തുക] അര്‍ണ്ണം

ചണ്ഡവൃഷ്ടിപ്രയാതത്തില്‍ ഏഴു രഗണമുള്ളതില്‍ ഒന്നുകൂടി ചേര്‍ത്ത് എട്ടാക്കിയാല്‍ അത് അര്‍ണ്ണം .

[തിരുത്തുക] അര്‍ണ്ണവം

ചണ്ഡവൃഷ്ടിപ്രയാതത്തില്‍ രണ്ടു രഗണം ചേര്‍ത്ത് ഒന്‍പതാക്കിയാല്‍ അര്‍ണ്ണവം.

[തിരുത്തുക] വ്യാളം

ചണ്ഡവൃഷ്ടിപ്രയാതത്തില്‍ പത്ത് രഗണം വരുന്ന വൃത്തം വ്യാളം.

[തിരുത്തുക] ജീമൂതം

പതിനൊന്നു രഗണമുള്ള ദണ്ഡകമാണ്‌ ജീമൂതം.

[തിരുത്തുക] ലീലാകരം

പന്ത്രണ്ടു രഗണമുള്ള ചണ്ഡവൃഷ്ടീപ്രയാതം ലീലാകരം.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം