അയൺ മാൻ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| അയൺ മാൻ | |
|---|---|
Cover of Iron Man Vol. 4, Issue #6. Art by Adi Granov. |
|
| Publication information | |
| Publisher | മാർവൽ കോമിക്സ് |
| First appearance | Tales of Suspense #39 (March 1963) |
| Created by | സ്റ്റാൻ ലീ ലാറി ലീബർ ഡോൺ ഹെക്ക് ജാക്ക് കിർബി |
| In story information | |
| Alter ego | ആന്റണി എഡ്‌വാർഡ് "ടോണി" സ്റ്റാർക്ക് |
| Team affiliations | Stark Industries Avengers Mighty Avengers New Avengers West Coast Avengers Illuminati S.H.I.E.L.D. Department of Defense |
| Notable aliases | Iron Knight, The Golden Avenger, Shellhead |
| Abilities |
|
മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് അയൺ മാൻ. ധനിക വ്യവസായിയും ബുദ്ധിശാലിയായ ഉപജ്ഞാതാവുമായ ആന്റണി എഡ്‌വാർഡ് "ടോണി " സ്റ്റാർക്ക് ആണ് അയൺ മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നത്.
തുടകം [തിരുത്തുക]
ആയുധ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഒരിക്കൽ ഒരുകൂട്ടം തീവ്രവാദികൾ തട്ടിക്കൊണ്ട് പോവുകയും മാരകശക്തിയുള്ള ഒരു ആയുധം നിർമ്മിക്കുവാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്യുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന് സാരമായ പരിക്ക് പറ്റുന്നു. തീവ്രവാദികൾക്കായി ആയുധം നിർമ്മിക്കുന്നതിന് പകരം റ്റോണി സ്റ്റാർക്ക് ഒരു ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഒരു പടച്ചട്ട നിർമിച്ച് അതിന്റെ സഹായത്താൽ അവിടെനിന്ന് രക്ഷപ്പെടുകയും പിന്നീട് ലോകത്തിന്റെ സംരക്ഷണത്തിനായി അയൺ മാൻ എന്ന പേരിൽ പോരാടുകയും ചെയ്യുന്നു.
പ്രമേയവും കഥാ ജനനവും [തിരുത്തുക]
സ്റ്റാൻ ലീ, ലാറി ലീബർ, ഡോൺ ഹെക്ക്, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. 1963 മാർച്ചിൽ പുറത്തിറങ്ങിയ ടെയ്ൽസ് ഓഫ് സസ്പെൻസ് #39-ലാണ് അയൺ മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യകാലങ്ങളിൽ, ശീത യുദ്ധത്തെയും, പ്രത്യേകിച്ച് കമ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ സാങ്കേതിക വിദ്യയുടേയും വാണിജ്യത്തിന്റെയും പങ്കിനേയമാണ് സ്റ്റാൻ ലീ അയൺ മാൻ പുസ്തകങ്ങളിൽ വിഷയമാക്കിയത്. എന്നാൽ പിന്നീട് ശീത യുദ്ധ ആശയങ്ങൾ മാറി സമകാലിക പ്രസക്തിയുള്ള തീവ്രവാദവും ക്രിമിനൽ സംഘടനകളുമായി അയൺ മാൻ പുസ്തകങ്ങളിലെ വിഷയങ്ങൾ.
അവലംബം [തിരുത്തുക]
- Marvel Animation Age: Iron Man: The Animated Series (1994-1995)
- The Grand Comics Database
- The Unofficial Handbook of Marvel Comics Creators
- Defalco, Tom (October 31, 2005). Avengers: The Ultimate Guide. DK CHILDREN. ISBN 0-756-61461-9. Amazon Online Reader: Avengers: The Ultimate Guide