അയ്‌മഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aymāq
അയ്‌മഖ്
ആകെ ജനസംഖ്യ

1,620,000[1]

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
 അഫ്ഗാനിസ്താൻ 1404000[1]
 Iran 209000[1]
 Tajikistan 7000[1]
ഭാഷകൾ
Aimaq dialect of Persian
മതങ്ങൾ
Sunni Islam
അനുബന്ധവംശങ്ങൾ
Hazara, Tajiks, Mongols, Ferozkhoi

പശ്ചിമമദ്ധ്യ അഫ്ഘാനിസ്ഥാനിലെ നാടോടികളായ ഒരു ജനവിഭാഗമാണ്‌ അയ്‌മഖുകൾ. പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഇവർ സുന്നികളാണ്‌. ഹെറാത് നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്‌.

അയ്‌മഖുകളുടെ പ്രത്യേകിച്ച് ഇവരിലെ ഫിറൂസ് കുഹി വിഭാഗക്കാരുടെ വൃത്തസ്തൂപികാകൃതിയിലുള്ള കൂടാരങ്ങൾ (felt yurt) വളരെ പ്രശസ്തമാണ്‌[2].

[തിരുത്തുക] ചഹാർ അയ്‌മഖ്

അയ്‌മഖുകളിൽ ചഹാർ അയ്‌മഖ് എന്നറിയപ്പെടുന്ന നാലു പ്രധാനവംശങ്ങളുണ്ട്. അവ താഴെപ്പറയുന്നു.

  • ജംഷിദി
  • അയ്‌മഖ് ഹസാര
  • ഫിറൂസ് കുഹി
  • തയ്‌മാനി

എന്നിരുന്നാലും ചഹാർ അയ്‌മഖിൽ ഉൾപ്പെടുന്ന നാലുവംശങ്ങൾ ഏതൊക്കെയാണെന്നകാര്യത്തിൽ തർക്കങ്ങളുണ്ട്. അയ്‌മഖ് ഹസാരകൾ ചഹാർ അയ്‌മഖിൽ ഉൾപ്പെടുന്നില്ല എന്നും പകരം തയ്‌മൂറികൾ ആണ്‌ ഇതിലെ ഒരു വംശമെന്നും അഭിപ്രായമുണ്ട്. തയ്‌മൂറികളേയും മറ്റു ചിലവിഭാഗക്കാരേയും ചേർത്ത് അയ്‌മഖ് ഇ ദിഗർ (മറ്റ് അയ്‌മഖുകൾ) എന്നു വിളിക്കാറുണ്ട്[2].

[തിരുത്തുക] ആവാസപ്രദേശങ്ങൾ

തയ്മൂറികൾ ഹെറാത്തിന്റെ വടക്കുപടിഞ്ഞാറ് പ്രദേശത്താണ് വസിക്കുന്നത്. ജംഷീദികൾ ഇതിനും കുറേക്കൂടി പടിഞ്ഞാറായി കുഷ്ക് പട്ടണത്തിലും അതിനു ചുറ്റുമായി വസിക്കുന്നു. ഹെറാത്തിന് വടക്കുകിഴക്കായി ഖലാ അയ്നാവ് കേന്ദ്രമായി വസിക്കുന്ന അയ്മഖ് ഹസാരകൾക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനിലെ ഹസാരകളുമായി വംശീയമായി ബന്ധമുണ്ടെങ്കിലും അവരെപ്പോലെ ഷിയകളല്ല. ഇവർ സുന്നികളാണ്. ഹെറാത്തിന് കിഴക്ക് ഹരി റൂദ് നദിയുടെ മേൽഭാഗത്ത് നദീതീരത്തോട് ചേർന്നാണ് ഫിറൂസ് കുഹികൾ വസിക്കുന്നത്. പഷ്തൂണുകളെപ്പോലെ കറുത്തകൂടാരം കെട്ടുന്ന രീതിയുള തായ്മാനികൾ ഫിറൂസ് കുഹികളുടെ തെക്കുഭാഗത്തായി വസിക്കുന്നു[2].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Aimaq". JoshuaProject. 11 August 2009. http://www.joshuaproject.net/people-clusters.php?rop2=C0007, ശേഖരിച്ചത്: 14 August 2009. 
  2. 2.0 2.1 2.2 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. താളുകൾ. 37. ISBN 978-1-4051-8243-0. 
"http://ml.wikipedia.org/w/index.php?title=അയ്‌മഖ്&oldid=1295399" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ