അയ്യർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അദ്വൈതസിദ്ധാന്തം പിന്തുടരുന്ന ഭാരതത്തിലെ ഏറ്റവും വലിയ ബ്രാഹ്മണ സമൂഹമാണ് അയ്യർ അഥവാ 'ആര്യർ' എന്ന പേരിൽ അറിയപ്പെടുന്നത്. അയ്യർ വിഭാഗക്കാരായ ബ്രാഹ്മണരുടെ മാതൃഭാഷ തമിഴാണ്. സംഘകാലത്തിനും വളരെ മുൻപുതന്നെ തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രനഗരങ്ങളിൽ ഈ ബ്രാഹ്മണസമൂഹം അഗ്രഹാരങ്ങൾ എന്നറിയപ്പെടുന്ന ഭവനസമുച്ചയങ്ങളിൽ താമസിച്ചിരുന്നതായി കാണാം. പതിനെട്ടാം നൂറ്റാണ്ടോടെ തമിഴ് രാജവംശങ്ങൾ മുഗൾ ഇടപെടലിനും ബ്രിട്ടീഷ് സാമ്രാജ്യത്തിനും മുന്നിൽ അപ്രത്യക്ഷമായതോടെ തമിഴ് ബ്രാഹ്മണർ കേരളം, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സമീപ പ്രദേശങ്ങളിലും കുടിയേറിപ്പാർക്കാനാരംഭിച്ചു. ഇക്കാലയളവിലാണ് ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് കേരളത്തിൽ പ്രചാരം സിദ്ധിച്ചത്. പിൽക്കാലത്ത് രാഷ്ട്രീയമായ പ്രതികൂല സാഹചര്യം കാരണമായി തമിഴ് ബ്രാഹ്മണർ ഒരു വലിയ പ്രവാസി സമൂഹമായി മാറുന്നതിനും ചരിത്രം സാക്ഷിയായി.