അയണ്‍ മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| അയണ്‍ മാന്‍ | |
Cover of Iron Man Vol. 4, Issue #6. Art by Adi Granov. |
|
| Publication information | |
|---|---|
| Publisher | മാര്‍വല്‍ കോമിക്സ് |
| First appearance | Tales of Suspense #39 (March 1963) |
| Created by | സ്റ്റാന്‍ ലീ ലാറി ലീബര്‍ ഡോണ്‍ ഹെക്ക് ജാക്ക് കിര്‍ബി |
| In story information | |
| Alter ego | ആന്റണി എഡ്‌വാര്‍ഡ് "റ്റോണി" സ്റ്റാര്‍ക്ക് |
| Team affiliations | Stark Industries Avengers Mighty Avengers New Avengers West Coast Avengers Illuminati S.H.I.E.L.D. Department of Defense |
| Notable aliases | Iron Knight, The Golden Avenger, Shellhead |
| Abilities | Genius-level intellect
|
മാര്‍വല്‍ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് അയണ്‍ മാന്‍.
ധനിക വ്യവസായിയും ബുദ്ധിശാലിയായ ഉപജ്ഞാതാവുമായ ആന്റണി എഡ്‌വാര്‍ഡ് "റ്റോണി" സ്റ്റാര്‍ക്ക് ആണ് പിന്നീട് അയണ്‍ മാന്‍ എന്ന പേരില്‍ ദുഷ്ടശക്തികള്‍ക്കെതിരെ പോരാടുന്നത്. ആയുധ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ ഒരിക്കല്‍ ഒരുകൂട്ടം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോവുകയും മാരകശക്തിയുള്ള ഒരു ആയുധം നിര്‍മിക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ ഹൃദയത്തിന് സാരമായ പരിക്ക് പറ്റുന്നു. തീവ്രവാദികള്‍ക്കായി ആയുധം നിര്‍മിക്കുന്നതിന് പകരം റ്റോണി സ്റ്റാര്‍ക്ക് ഒരു ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഒരു പടച്ചട്ട നിര്‍മിച്ച് അതിന്റെ സഹായത്താല്‍ അവിടെനിന്ന് രക്ഷപ്പെടുകയും പിന്നീട് ലോകത്തിന്റെ സംരക്ഷണത്തിനായി അയണ്‍ മാന്‍ എന്ന പേരില്‍ പോരാടുകയും ചെയ്യുന്നു.
സ്റ്റാന്‍ ലീ, ലാറി ലീബര്‍, ഡോണ്‍ ഹെക്ക്, ജാക്ക് കിര്‍ബി എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചത്. 1963 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ടെയ്ല്‍സ് ഓഫ് സസ്പെന്‍സ് #39-ലാണ് അയണ്‍ മാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യകാലങ്ങളില്‍, ശീത യുദ്ധത്തെയും, പ്രത്യേകിച്ച് കമ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദ്യയുടേയും വാണിജ്യത്തിന്റെയും പങ്കിനേയമാണ് സ്റ്റാന്‍ ലീ അയണ്‍ മാന്‍ പുസ്തകങ്ങളില്‍ വിഷയമാക്കിയത്. എന്നാല്‍ പിന്നീട് ശീത യുദ്ധ ആശയങ്ങള്‍ മാറി സമകാലിക പ്രസക്തിയുള്ള തീവ്രവാദവും ക്രിമിനല്‍ സംഘടനകളുമായി അയണ്‍ മാന്‍ പുസ്തകങ്ങളിലെ വിഷയങ്ങള്‍.

