അമുക്കുരം
| അമുക്കുരം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| ഉപസാമ്രാജ്യം: | Tracheobionta |
| Division: | പൂച്ചെടി |
| ക്ലാസ്സ്: | Magnoliopsida |
| ഉപവർഗ്ഗം: | Asteridae |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ജനുസ്സ്: | Withania |
| വർഗ്ഗം: | W. somnifera |
| ശാസ്ത്രീയ നാമം | |
| Withania somnifera (L.) Dunal, 1852 |
|
| Synonyms | |
|
(സം) അശ്വഗന്ധ, വരാഹകർണ്ണി, വരദാ, വാജീഗന്ധാ |
|
അശ്വഗന്ധം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന അമുക്കുരം ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്[1]. ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു[1][2].
ഉള്ളടക്കം |
[തിരുത്തുക] സവിശേഷതകൾ
ഈ ഔഷധസസ്യം ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തു വരുന്നു. ഏകദേശം 1 മീ.പൊക്കത്തിൽ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും കിഴങ്ങാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകൾ നട്ടാണ് കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലാണ് നടുന്നത്. തൈകൾ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. ഇതിൽ ഉണ്ടാകുന്ന കായകൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ച് ഉണക്കി വിൽക്കാം[2].
[തിരുത്തുക] ഉപയോഗങ്ങൾ
വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുർണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവർദ്ധകഗൂണവും ഉണ്ട്. രസം - തിക്തം, കഷായം, ഗൂണം - സ്നിഗ്ദ്ധം, വീര്യം - ഉഷ്ണം, വിപാകം - മധുരം.
അമുക്കുരം ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേർത്ത് 15 ദിവസത്തോളം കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്. കൂടാതെ കുട്ടികളുടെ ശരീരവളർച്ചക്കുറവിന് അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ചയുണ്ടാകും. ഉറക്കക്കുറവ് , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങൾക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുൻപായി തേനും നെയ്യും ചേർത്ത് അതിനനുസരിച്ച് പാൽ കുടിക്കുകയും ചെയ്താൽ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും[1]. മുലപ്പാൽ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാൽ മതിയാകും[1][2].
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 ഡോ. കെ. ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ . H&C Publishers, Thrissur.
- ↑ 2.0 2.1 2.2 പി.വി.ഗോപാലകൃഷ്ണന്റെ ലേഖനം, കർഷകശ്രീ മാസിക, നവംബർ 2007.