അമീലിയന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമന്‍ ചക്രവര്‍ത്തി. അമീലിയന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ പൂര്‍ണമായ പേര് മാര്‍ക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ അദ്ദേഹം മൂര്‍ വിഭാഗക്കാരനും എളിയ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന ആളുമായിരുന്നു. റോമന്‍ സെനറ്ററായും കോണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാലസ് ചക്രവര്‍ത്തിയുടെ (ഭ. കാ 251-253) കീഴില്‍ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലേയും ഗവര്‍ണറായിരുന്നു. അമീലിയന്‍ 253 - ല്‍ ഒരു വിപ്ലവം നയിച്ച്, ഇറ്റലി ആക്രമിക്കുകയും ഗാലസ് ചക്രവര്‍ത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവര്‍ത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാല്‍ പരിത്യക്തനായ അമീലിയന്‍ ഏതാനും ആഴ്ചകള്‍ക്കു ശേഷം 46ം വയസ്സില്‍ വധിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യ കൊര്‍ണീലിയ സുപ്പേറ ആയിരുന്നു.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%80%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം