അമിനോ റെസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെർമോസെറ്റിങ് പ്ലാസ്റ്റിക് വിഭാഗത്തിൽ അതി പ്രധാനമായ ഇനമാണ് അമിനോ റെസിനുകൾ. ഒന്നിലധികം അമിനോ ( അമൈനോ എന്നും ഉച്ചരിക്കാം)ഗ്രൂപ്പുകളുളള,യൂറിയ, മെലാമിൻ എന്നീ ഓർഗാനിക് രാസ സംയുക്തങ്ങൾ., ഫോർമാൽഡിഹൈഡുമായി പടിപടിയായി രാസപ്രക്രിയയിൽ ഏർപ്പെടുമ്പോഴാണ് അമിനോ റെസിനുകൾ ഉണ്ടാവുന്നത്. ഗുണമേന്മയിൽ മെലാമിൻ റെസിനുകൾ., യൂറിയ റെസിനുകളേക്കാൾ. മികച്ചു നിൽക്കുന്നു.[1]

structure of urea-formaldehyde resin
A range of objects made from urea formaldehyde
Idealized structure of melamine resin
Melamine dinnerware

രസതന്ത്രം[തിരുത്തുക]

യൂറിയക്ക് രണ്ടും, മെലാമിന് മൂന്നും അമിനോ ഗ്രൂപ്പുകളുണ്ട്. മൂന്നു സയനാമൈഡ് തന്മാത്രകളുടെ സംയുക്തമാണ് മെലാമിൻ. അമിനോ ഗ്രൂപ്പുകളും ഫോർമാൽഡിഹൈഡുമായുളള സങ്കീർണ്ണമായ രാസപ്രക്രിയ പല പടവുകളിലൂടെ കടന്നു പോകുന്നു. ഇതിൽ ആദ്യത്തെ പടവിൽ അമിനോ സംയുക്തവും ഫോർമാൽഡിഹൈഡുമായുളള സരളമായ സംയോജനമാണ്. ഈ മെഥിലോൾ സംയുക്തമാണ് അടുത്ത ഓരോ പടവുകളിലും ജലത്തിന്റെ തന്മാത്രകൾ വിസർജ്ജിച്ചു കൊണ്ട് രാസപ്രക്രിയ മുന്നോട്ടു കൊണ്ടു പോകുന്നത്. [2]

പദാർത്ഥ ഗുണങ്ങൾ[തിരുത്തുക]

അമിനോ റെസിനുകളുടെ പ്രധാന ഗുണം അവ സുതാര്യമാണ് എന്നതാണ്. മനോഹാരിതയുളള ഇളം വർണ്ണങ്ങളിൽ ഇവ എളുപ്പത്തിൽ വാർത്തെടുക്കാം. മാത്രമല്ല നല്ല ബലവും ഉറപ്പും ഇവക്കുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

ഉരുപ്പടികൾ=== വാർത്തെടുക്കാനാണ് ഈ റെസിനുകൾ=== ഏറെ പ്രയോജനപ്പെടുന്നത്. ഫില്ലറായി, സെല്ലുലോസ്, ആസ്ബെസ്റ്റോസ്, ഗ്ലാസ്സ്, സിലിക്ക, പരുത്തി നാരുകൾ=== എന്നിവ റെസിനിൽ ചേർക്കാറുണ്ട്.മെലാമിൻ കൊണ്ട് മുന്തിയ തരം പ്ലേറ്റുകളും ഗ്ലാസ്സുകളും( dinnerware)ഉണഅടാക്കുമ്പോൾ=== സെല്ലുലോസ് ആണ് ഫില്ലറായി ഉപയോഗിക്കാറ്.

പ്ലൈവുഡ്, മരസാമാനങ്ങൾ=== എന്നിവക്ക വേണ്ട പശനിർമ്മാണത്തിനും, ലാമിനേഷനും പരുത്തി, റെയോൺ തുണിത്തരങ്ങളിൽ ചുളിവു വീഴാതിരിക്കാനും, വെളളം തട്ടി നനയാതിരിക്കാനുമായി അമിനോ റെസിനുകൾ=== ഉപയോഗപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. John Blais (1959). Amino Resins. Reinhold Pubkishers.
  2. Debdatta Ratna (2009). Handbook of Thermoset Resins. Smithers Rapra Technology. ISBN 1847354106.
"https://ml.wikipedia.org/w/index.php?title=അമിനോ_റെസിൻ&oldid=4071071" എന്ന താളിൽനിന്ന് ശേഖരിച്ചത്