അഭാജ്യസംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രത്തില്‍, രണ്ട് എണ്ണല്‍ സംഖ്യാ ഘടകങ്ങള്‍ മാത്രമുള്ള എണ്ണല്‍ സംഖ്യകളെ അഭാജ്യസംഖ്യകള്‍ എന്ന് വിളിക്കുന്നു[1]. അഭാജ്യസംഖ്യകളുടെ ഘടകങ്ങള്‍ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. അഭാജ്യസംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാന്‍ \mathbb{P} ഉപയോഗിക്കാറുണ്ട്. അഭാജ്യസംഖ്യകള്‍ അനന്തമാണെന്ന് 300 ബിസി-ക്കടുത്ത് യൂക്ലിഡ് തെളിയിച്ചിരുന്നു[2]. ആദ്യ മുപ്പത്തിനാല് അഭാജ്യസംഖ്യകള്‍ താഴെ ചേര്‍ത്തിരിക്കുന്നു:

2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47, 53, 59, 61, 67, 71, 73, 79, 83, 89, 97, 101, 103, 107, 109, 113, 127, 131, 137, 139

ഒന്ന്(1) നിര്‍വചനമനുസരിച്ച് ഒരു അഭാജ്യസംഖ്യയല്ല. അഭാജ്യസംഖ്യയായ ഒരേയൊരു ഇരട്ട സംഖ്യ രണ്ട് (2) ആണ്.

[തിരുത്തുക] അവലംബം

  1. http://mathworld.wolfram.com/PrimeNumber.html
  2. http://primes.utm.edu/notes/proofs/infinite/


"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AD%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം