അബ്രഹാം ലിങ്കൺ
| അബ്രഹാം ലിങ്കൺ | |
|
|
|
| പദവിയിൽ മാർച്ച് 4, 1861 – ഏപ്രിൽ 15, 1865 |
|
| വൈസ് പ്രസിഡന്റ് | ഹാനിബാൾ ഹാംലിൻ (1861 – 1865) ആൻഡ്രൂ ജോൺസൺ (1865) |
|---|---|
| മുൻഗാമി | ജയിംസ് ബുക്കാനൻ |
| പിൻഗാമി | ആൻഡ്ര്യൂ ജോൺസൺ |
| പദവിയിൽ March 4, 1847 – March 3, 1849 |
|
| മുൻഗാമി | ജോൺ ഹെൻറി |
| പിൻഗാമി | തോമസ് എൽ.ഹാരിസ് |
|
|
|
| ജനനം | 1809 ഫെബ്രുവരി 12 ഹാർഡിൻ കൗണ്ടി,കെന്റക്കി |
| മരണം | 1865 ഏപ്രിൽ 15 (പ്രായം 56) വാഷിങ്ടൺ, ഡി.സി. |
| രാഷ്ട്രീയകക്ഷി | വിഗ് (1832-1854), റിപ്പബ്ലിക്കൻ (1854-1864), നാഷണൽ യൂണിയൻ (1864-1865) |
| ജീവിതപങ്കാളി | മേരി ടോഡ് ലിങ്കൺ |
| മക്കൾ | റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്കൺ, ടാഡ് ലിങ്കൺ |
| മതം | See: അബ്രഹാം ലിങ്കണും മതവും |
| ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം[1][2] 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ.[3]പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863-ലെ വിമോചന വിളംബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളംബരം.[4]
1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്,നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് അബ്രഹാം ലിങ്കൺ.
ഉള്ളടക്കം |
[തിരുത്തുക] വ്യക്തിജീവിതം
[തിരുത്തുക] കുട്ടിക്കാലം - വിദ്യാഭ്യാസം
1809 ഫെബ്രുവരി 12 -ന് കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായാണ് അബ്രഹാം ലിങ്കൺ ജനിച്ചത്.അപ്പലേഷിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു.അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലേക്ക് കുടിയേറി.തോമസ്, സാറ എന്നു പേരായ രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്.പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന് സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു.അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.[5]1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[6] അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.
[തിരുത്തുക] അവലംബം
- ↑ Goodwin 2005, p. 91
- ↑ Holzer 2004, p. 232
- ↑ http://www.heptune.com/preslist.html#Party
- ↑ http://www.greatamericanhistory.net/amendment.htm
- ↑ ലിങ്കൺ, അബ്രഹാം (2003). പോൾ എം സാൾ. ed. ലിങ്കൺ ഓൺ ലിങ്കൺ. യൂണിവേഴ്സിറ്റി പ്രസ്സ് ഓഫ് കെന്റക്കി. താളുകൾ. 7 - 12. http://books.google.com/books?id=RknabIiCLekC&dq=lincoln+on+lincoln&source=gbs_summary_s&cad=0.
- ↑ ഫെഹ്രൻബാഷർ, ഡോൺ (1989). സ്പീച്ചസ് ആൻഡ് റൈറ്റിങ്സ് 1859-1865. ലൈബ്രറി ഓഫ് അമേരിക്ക. താളുകൾ. 163. http://books.google.co.uk/books?id=UWJStTs8-A4C&dq=lincoln+canoe+sangamon+river&source=gbs_summary_s&cad=0.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| Abraham Lincoln പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക- | |
|---|---|
| ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന് | |
| പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന് | |
| Quotations വിക്കി ചൊല്ലുകളിൽ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന് | |
| വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന് | |
| പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന് | |
- അബ്രഹാം ലിങ്കൺ at the Open Directory Project
- അബ്രഹാം ലിങ്കൺ at the Open Directory Project – Speeches and writings
- The Life of Lincoln by Henry Ketcham — Free full-length recording
- Lincoln and the Moral Imagination, City Journal online, 2-11-09
- Lincoln Studies Center at Knox College
- Photographs of Abraham Lincoln
| United States House of Representatives | ||
|---|---|---|
| മുൻഗാമി John Henry |
Member from Illinois's 7th congressional district March 4, 1847 – March 3, 1849 |
പിൻഗാമി Thomas L. Harris |
| പദവികൾ | ||
| മുൻഗാമി James Buchanan |
President of the United States March 4, 1861 – April 15, 1865 |
പിൻഗാമി Andrew Johnson |
| പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ | ||
| മുൻഗാമി John C. Frémont |
Republican Party presidential candidate 1860, 1864 |
പിൻഗാമി Ulysses S. Grant |
| Honorary titles | ||
| മുൻഗാമി Henry Clay |
Persons who have lain in state or honor in the United States Capitol rotunda April 19, 1865 – April 21, 1865 |
പിൻഗാമി Thaddeus Stevens |