അബ്ബാസ് ഹിൽമി I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ബാസ് ഹിൽമി I
അബ്ബാസ് ഹിൽമി I

Wāli self-declared Khedive of Egypt and Sudan, Hejaz, Morea, Thasos, Crete

Coat of arms of the Egyptian Kingdom.gif
ഭരണകാലം November 10, 1848 – August 2, 1849 (as Regent of Egypt and Sudan)
August 2, 1849 - July 13, 1854 (as Wali self-declared Khedive of Egypt and Sudan)
Arabic عباس حلمي الأول
ജനനം 1812 1 ജൂലൈ( 1812 -07-01)
ജന്മസ്ഥലം Jeddah, Hejaz
മരണം 1854 ജൂലൈ 13 (പ്രായം 42)
മരണസ്ഥലം Banha, Egypt
മുൻ‌ഗാമി Ibrahim Pasha
പിൻ‌ഗാമി Sa'id Pasha
ജീവിതപങ്കാളികൾ Mahivech
Chazdil
Hawaya
Hamdam
Perlanet
അനന്തരവകാശികൾ Ibrahim Ilhamy
Mustafa
Hawa
Muhammad Sadik
Aisha Sadika
രാജവംശം Muhammad Ali Dynasty
പിതാവ് Tusun Pasha
മാതാവ് Bambakadin

ഈജിപ്തിലെ തുർക്കി വൈസ്രോയിരുന്നു അബ്ബാസ് ഹിൽമി I ((അറബി: عباس الأول ). അഹമ്മദ് തൂസുൻ പാഷ (1793-1816)യുടെ പുത്രനായി 1813-ൽ ജനിച്ചു. മുഹമ്മദലി പാഷ(1769-1849)യുടെ പൌത്രനായ ഇദ്ദേഹം 1849 ആഗസ്റ്റിൽ ഇബ്രാഹിംപാഷയെ തുടർന്ന് ഈജിപ്തിലെ വൈസ്രോയി ആയി. ആദ്യംമുതൽതന്നെ ഇദ്ദേഹം ഈജിപ്തിന്റെ മേലുണ്ടായിരുന്ന വൈദേശിക സ്വാധീനത ഇല്ലാതാക്കാൻ ശ്രമിച്ചു. ഈജിപ്തിലുണ്ടായിരുന്ന ഫ്രഞ്ചു ഉദ്യോഗസ്ഥൻമാരെ മുഴുവനും പിരിച്ചുവിട്ടു. ഫ്രഞ്ചു സ്വാധീനത കുറഞ്ഞുവെങ്കിലും ബ്രിട്ടനുമായി ഈജിപ്ത് കൂടുതൽ അടുത്തു. മുഹമ്മദലി പാഷ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളുൾപ്പെടെ വൈദേശിക പ്രചോദിതമായ പല നടപടികളും നിർത്തലാക്കി. ഈ പരിഷ്കാരങ്ങൾ പിൻവലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു.

അബ്ബാസ് ഹിൽമിയുടെ തുർക്കിവിരുദ്ധ മനോഭാവം ബ്രിട്ടന് സഹായകമായി. എന്നാൽ കാലക്രമേണ അബ്ബാസ് ഹിൽമി ഈ നയം മാറ്റുകയും തുർക്കി സുൽത്താനുമായി സൌഹാർദപരമായ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ നയതന്ത്രവിജയത്തിന് കാരണക്കാരൻ തുർക്കി പ്രതിനിധിയായ ഫു ആദ് എഫന്തിയായിരുന്നു. ക്രിമിയൻ യുദ്ധത്തിൽ (1853-56) 15,000 പേരടങ്ങുന്ന ഒരു കര-നാവികസേനയെ സുൽത്താന് അബ്ബാസ് ഹിൽമി എത്തിച്ചുകൊടുത്തു. 1854 ജൂലായ് 13-ന് ബെൻഹാ കൊട്ടാരത്തിൽ വച്ച് അബ്ബാസ് ഹിൽമിയെ രണ്ടു അടിമകൾ വധിച്ചു.

[തിരുത്തുക] അവലംബം


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ബാസ് ഹിൽമി ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അബ്ബാസ്_ഹിൽമി_I&oldid=1305618" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ