അബ്ദുല്ല യൂസഫ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുല്ല യൂസഫ് അലി
ജനനം 1872 ഏപ്രിൽ 14(1872-04-14)
Bombay, India
മരണം 1953 ഡിസംബർ 10 (പ്രായം 81)
Brookwood, Surrey
ഉദ്യോഗം Muslim scholar

ഖുർആനിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ പ്രസിദ്ധനായ ഇസ്ലാമിക പണ്ഡിതനാണ് ഹാഫിസ് അബ്ദുല്ല യൂസഫ് അലി. (14 ഏപ്രിൽ 1872 – 10 ഡിസംബർ 1953). ഇന്ത്യക്കാരനായ യൂസഫലിയുടെ ഖുർആൻ വിവർത്തനം ഇംഗ്ലീഷ് ഭാഷക്കാർക്കിടയിൽ വ്യാപകാമായി വായിക്കപ്പെടുന്ന ഒന്നാണ്.

ഗുജറാത്തിലെ സൂരത്തിൽ ഒരു സമ്പന്ന വ്യാപാര കുടുംബത്തിലെ ദാവൂദി ബോറ അംഗത്തിന്റെ മകനായി ജനനം. ചെറുപ്പത്തിൽ തന്നെ മതവിദ്യാഭ്യാസം നേടിയ അലി ഖുർആൻ മുഴുവനായും ഹൃദ്യസ്ഥമാക്കി. ഇംഗ്ലീഷും അറബിക്കും ഒഴുക്കോടെ സംസാരിക്കുമായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ് ഉൾപ്പെടെ നിരവധി യൂറോപ്പ്യൻ സർവകലാശാലകളിൽ അദ്ദേഹം വിദ്യാഭ്യാസം നേടി. ഖുർആൻ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം 1934-ൽ രചന ആരംഭിച്ച് 1938-ൽ പൂർത്തിയാക്കി പ്രസിദ്ധീകരിച്ച പ്രസിദ്ധ ഖുർആൻ വിവർത്തന ഗ്രന്ഥമാണ് "ദി ഹോളി ഖുർആൻ:ടെക്സ്റ്റ്, ട്രാൻസ്ലേഷൻ ആൻഡ് കമന്ററി". ലാഹോറിലെ മുഹമ്മദ് അഷ്റഫ് പബ്ലിഷേഴ്സ് ആണ് ഇതു പ്രസിദ്ധീകരിച്ചത്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അബ്ദുല്ല_യൂസഫ്_അലി&oldid=1305598" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ