അല്‍-ബറൂണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(അബു റൈഹാന്‍ അല്‍-ബറൂണി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ പ്രാമാണികരായ പണ്ഡിതന്മാരുടെ ശ്രേണിയില്‍ ശ്രേഷ്ഠസ്ഥാനമുള്ള പണ്ഡിതനാണ് അല്‍-ബറൂണി. മുഴുവന്‍ പേര് അബുറൈഹാന്‍ മുഹമ്മദ് ഇബ്‌നു അഹമ്മദ് അല്‍ബറൂണി എന്നാണ്. നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, മതങ്ങള്‍, തത്വചിന്ത തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നിപുണനായിരുന്നു. 1017-1030 കാലത്ത് ഇന്ത്യയില്‍ വന്ന് താമസിച്ച് ഇന്ത്യന്‍ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു. റഷ്യയിലെ ഖീവാക്കാരനായിരുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ “താരിഖ് അല്‍-ഹിന്ദ്“ എന്ന കൃതി അക്കാലത്തെ ഇന്ത്യയെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു അമൂല്യ രേഖയാണ്.

ഇന്ത്യയിലെ മതങ്ങള്‍, ആചാരങ്ങള്‍, ഇന്ത്യാചരിത്രം, ഇന്ത്യന്‍ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അല്‍-ഹിന്ദില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്കും അല്‍-ബിറൂണി ശ്രദ്ധേയനായിരുന്നു. ഭൂമിയുടെ വലിപ്പവും ഭ്രമണനിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു (ഈ കണക്കുകളില്‍ ആര്യഭട സ്വാധീനം പ്രകടമാണ്). അതേ പോലെ അദ്ദേഹം നിരവധി തരം രത്നങ്ങളുടേയും ഖനിജങ്ങളുടേയും സാന്ദ്രത അളന്നു തിട്ടപ്പെടുത്തി. താന്‍ സഞ്ചരിച്ച പ്രധാന നഗങ്ങലുടെയെല്ലാം അക്ഷാംശവും രേഖാംശവും തിട്ടപ്പെടുത്തി. [1]

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

ക്രി.വ 970 ലാണ് അല്‍-ബറൂണി ജനിച്ചത് (973 ലാണ് എന്നും മറ്റൊരഭിപ്രായമുണ്ട്. റഷ്യയിലെ ഖീവാ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഖീവിലെ ഉന്നത വിദ്യാകേന്ദ്രങ്ങളില്‍ നിന്ന് അദ്ദേഹം ഗണിതം, ഭൂമിശാസ്ത്രം, ചരിത്രം, തത്വചിന്തകള്‍ എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. 20വയസ്സിനുള്ളില്‍ തന്നെ അദ്ദേഹം പ്രസിദ്ധ പണ്ഡിതന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. അല്‍-ബറൂണീയെക്കുറിച്ച് അറിയാനിടയായ ജര്‍ജാന്‍ രാജാവ് അദ്ദേഹത്തെ ആസ്ഥാന വിദ്വാനായി നിയമിച്ചു. ഈ കാലയളവില്‍ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങള്‍ എന്ന കൃതി രചിച്ചു.

[തിരുത്തുക] കൃതികള്‍

  • കഴിഞ്ഞ നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങള്‍
  • താരിഖ് അല്‍-ഹിന്ദ്

[തിരുത്തുക] ആധാരസൂചിക

  1. ജ്യോതിഷവും ജ്യോതി ശാസ്ത്രവും, താള്‍ 137, പ്രൊഫ. കെ. പാപ്പുട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ആറാം പതിപ്പ് 2006, ജൂണ്‍.

[തിരുത്തുക] കുറിപ്പുകള്‍


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികള്‍
മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍‌വിനോ | മാര്‍ക്കോ പോളോ | ‍അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍
"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AC%E0%B4%B1%E0%B5%82%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം