അബുൽ ഹസൻ അലി ഹസനി നദ്‌വി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ജനനം | ഡിസംബർ 5, 1913 |
|---|---|
| മരണം | ഡിസംബർ 31, 1999 |
| കാലഘട്ടം | 20-ആം നൂറ്റാണ്ട് |
| പ്രദേശം | മുസ്ലിം പണ്ഡിതൻ |
| ചിന്താധാര | ദയൂബന്ദി, സൂഫി |
|
സ്വാധീനിച്ചവർ
|
|
ഇന്ത്യയിലെ ഒരു ചരിത്രകാരനും പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു അബുൽ ഹസൻ അലി നദ്‌വി (ഉർദു: ابوالحسن علی حسنی ندوی) (റായ്ബറേലിയിൽ 1913 ഡിസംബർ 5 ന് ജനനം - മരണം: 1999 ,ഡിസംബർ 31) . അലിമിയാൻ എന്ന സ്നേഹപൂർവം അദ്ദേഹം വിളിക്കപ്പെട്ടു[1]. വിവിധ ഭാഷകളിലായി അമ്പതോളം പുസ്തകങ്ങൾ രചിച്ചു അലിമിയാൻ. മുസ്ലിം വേൾഡ് ലീഗിന്റെ (റാബിത്വ) സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അബുൽ ഹസൻ അലി നദ്വി, ഒ.ഐ.സി. യിൽ അംഗമായിരുന്നു. ഗ്രന്ഥകാരൻ, പണ്ഡിതൻ എന്ന നിലയിൽ അറബ് ലോകത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.