അബുല്‍ അഅ‌ല മൗദൂദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക തത്വചിന്ത
20th-century philosophy
109 × 132
മൗലാനാ മൗദൂദി
നാമം: അബുല്‍ അ‌അ്‌ല മൗദൂദി
ജനനം: സെപ്റ്റംബര്‍ 25 1903(1903-09-25)
ഔറം‌ഗബാദ്, ഹൈദരബാദ്, ഇന്ത്യ
ചിന്താധാര: ഇസ്ലാമിസം
പ്രധാന താല്പര്യങ്ങള്‍: ഇസ്ലാം, രാഷ്ട്രമീമാംസ, തത്വചിന്ത
ശ്രദ്ധേയമായ ആശയങ്ങള്‍: ഹാകിമിയ്യത്തുല്ലാഹ്, ഹുകൂമത്തെ ഇലാഹി, ദൈവിക ജനാധിപത്യം, ഇസ്ലാം V/S ജാഹിലിയ്യത്ത്
സ്വാധീനങ്ങള്‍: ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, ഇബ്നു തൈമിയ
സ്വാധീനിച്ചത്: സയ്യിദ് ഖുതുബ്, ഖുര്‍റം മുറാദ്, പ്രൊഫ: ഖുര്‍‌ശിദ് അഹ്‌മദ്, മുഹമ്മദ് ഇമാറ, റാശിദ് ഗനൂശി

ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യാ ഉപഭൂഖണ്ഢത്തില്‍ പടര്‍ന്നു കിടക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരിലൊരാള്‍.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഇരുപതാം നൂറ്റാണ്ടിലെ ലോക ഇസ്ലാമിക പണ്ഡിതന്‍മാരില്‍ അഗ്രഗണ്യനായിരുന്നു സയ്യിദ് അബ്ദുല്‍ അഅ്ലാ മൗദൂദി. 1903 സെപ്റ്റംബര്‍ 25ന്‌ പഴയ ഹൈദരാബാദ്‌ സംസ്ഥാനത്തെ ഔറംഗാബാദില്‍ ജനിച്ചു. സ്വൂഫി പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍ മതഭക്തനായ ഒരു വക്കീല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായിരുന്നു അബുല്‍ അഅ്ലാ. മാതാവ് റുഖിയ്യാ ബീഗം.


നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം അല്‍ ജിഹാദു ഫില്‍ ഇസ്ലം (ഇസ്ലാമിലെ ജിഹാദ്) എന്നതായിരുന്നു. 1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിനെ കുറിച്ച് ഗൌരവപൂര്‍വം ചിന്തിക്കാന്‍ തുടങ്ങിയ മൌദൂദി സാഹിബ് 1941 ആഗസ്ത് 26 ന് ലാഹോറില്‍ വിളിച്ചുചേര്‍ത്ത നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം കൊണ്ടു. ആദ്യത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ല്‍ ആരോഗ്യകാരണങ്ങളാല്‍ ഉത്തരവാദിത്വം ഒഴിയുന്നതുവരെ ആ ചുമതല നിര്‍വഹിച്ചു.

[തിരുത്തുക] വിദ്യാഭ്യാസം

വീട്ടില്‍ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ ശേഷം അദ്ദേഹത്തെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസവും പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസവും ഒരുമിച്ച്‌ നല്‍കിയിരുന്ന മദ്‌റസ ഫുര്‍ഖാനിയ്യയില്‍ ചേര്‍ത്തു. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിന്‌ ചേര്‍ന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാല്‍ 20 വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ മാതൃഭാഷയായ ഉര്‍ദുവിന്‌ പുറമേ പേര്‍ഷ്യന്‍, ഇംഗ്ലീഷ്‌, അറബി ഭാഷകള്‍ അദ്ദേഹം വശമാക്കി. വിവിധ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.

[തിരുത്തുക] പത്രപ്രവര്‍ത്തനത്തില്‍

ഔപചാരിക പഠനം മുടങ്ങിയ മൗലാന മൗദൂദി പത്രപ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞു. 1918-ല്‍ ബിജ്നൂരിലെ അല്‍മദീന പത്രാധിപസമിതിയില്‍ അംഗമായി. 1920-ല്‍ പതിനേഴാം വയസ്സില്‍ ജബല്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി. 1920-ല്‍ ഡെല്‍ഹിയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ മുസ്ലിം പത്രത്തിന്റേയും (1921 മുതല്‍ 1923 വരേ) അല്‍ജംഇയ്യത്തിന്റേയും (1925-28) പത്രാധിപരായി ജോലി ചെയ്തു.

[തിരുത്തുക] രാഷ്ട്രീയത്തില്‍

1920-കളോടെ രാഷ്ട്രീയത്തിലും മൗദൂദി സാഹിബ്‌ ചെറിയ തോതില്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി രംഗത്ത്‌ വന്ന തഹ്‌രീകെ ഹിജ്‌റത്തിലും ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാര്‍ഥ്യാധിഷിഠിതമല്ലെന്നും ആസൂത്രിതമല്ലെന്നും മനസ്സിലാക്കി അവയോടുള്ള ബന്ധം വേര്‍പ്പെടുത്തി. അദ്ദേഹം പഠനത്തിലും പത്രപ്രവര്‍ത്തനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

[തിരുത്തുക] ആദ്യപുസ്തകം

1920 മുതല്‍ 1928 വരേ 4 വ്യത്യസ്ത പുസ്തകങ്ങള്‍ മൗദൂദി സാഹിബ്‌ വിവര്‍ത്തനം ചെയ്തു. ഒന്ന് അറബിയില്‍ നിന്നും ബാക്കിയുള്ളവ ഇംഗ്ലീഷില്‍ നിന്നും. ആദ്യത്തെ ഗ്രന്ഥമായ ജിഹാദ്‌ (അല്‍ജിഹാദു ഫില്‍ ഇസ്ലാം) 1927-ല്‍ അല്‍ജംഇയ്യത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. 1930-ല്‍ അത്‌ പുസ്തകരൂപത്തില്‍ പുറത്ത്‌ വന്നു.

[തിരുത്തുക] ഗവേഷണവും രചനയും

1928-ല്‍ അല്‍ജംഇയ്യത്തില്‍ നിന്ന് വിരമിച്ച ശേഷം മൗദൂദി സാഹിബ്‌ ഹൈദറാബാദിലേക്ക്‌ തിരിച്ചു പോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി. 1933-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക ആരംഭിച്ചു. അന്നു മുതല്‍ തന്റെ ആശയങ്ങളും ചിന്തകളും പ്രകാശിപ്പിക്കാനുള്ള മുഖ്യ മാധ്യമമായി അത്‌ മാറി.

മുപ്പതുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ മുസ്ലീംകള്‍ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച്‌ ഇസ്ലാമിക കാഴ്ച്ചപ്പാടിലൂടെ അദ്ദേഹം എഴുതാന്‍ തുടങ്ങി.

പിന്നീട്‌ അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം ഹൈദറാബാദ്‌ വിട്ട്‌ പഞ്ചാബിലെ പഠാന്‍കോട്ട്‌ ജില്ലയില്‍ താമസമാക്കിയ മൗദൂദി അവിടെ ദാറുല്‍ ഇസ്ലാം എന്ന പേരില്‍ ഒരു അക്കാദമിക ഗവേഷണ സ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്‌ബാലിനോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക ചിന്തയുടെ പുനര്‍നിര്‍മാണം യാഥാര്‍ത്ഥ്യമാക്കുകയും ഇസ്ലാമിക വിഷയങ്ങളില്‍ കഴിവുറ്റ പണ്ഢിതരെ വാര്‍ത്തെടുക്കുകയുമായിരുന്നു ലക്ഷ്യം.

[തിരുത്തുക] ജമാഅത്തെ ഇസ്ലാമി

1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്‌ രൂപം നല്‍കുന്നതിനെക്കുറിച്ച്‌ മൗലാനാ മൗദൂദി ഗൗരവപൂര്‍വം ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം 1941 ആഗസ്ത്‌ 26-ന്‌ ലാഹോറില്‍ വിളിച്ചു ചേര്‍ത്ത നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച്‌ ജമാഅത്തെ ഇസ്ലാമിക്ക്‌ രൂപം നല്‍കി. ആദ്യത്തെ അമീര്‍ (പ്രസിഡണ്ട്‌) ആയി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ല്‍ ആരോഗ്യകാരണങ്ങളാല്‍ ഉത്തരവാദിത്വം ഒഴിയുന്നത്‌ വരേ ആ ചുമതല നിര്‍വ്വഹിച്ചു.

[തിരുത്തുക] പാകിസ്ഥാനില്‍

സ്വാതന്ത്യ്ര സമര കാലത്ത് സാമുദായികതയെ ശക്തമായി നിരാകരിച്ച അദ്ദേഹം ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്തു. ഇന്ത്യാ വിഭജനം ഒരു യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.

ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്റ്റില്‍ പാകിസ്താനില്‍ താമസമാക്കിയ മൗദൂദി അവിടെ ഒരു യഥാര്‍ത്ഥ ഇസ്ലാമിക സമൂഹവും രാഷ്ട്രവും സ്ഥാപിക്കാന്‍ പരിശ്രമിച്ചു. ഭരണാധികാരികള്‍ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു. 1953-ല്‍ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച്‌ ഒരു ലഘുലേഖ എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക്‌ വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നല്‍കി കുറ്റവിമുക്തവാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണുണ്ടായത്‌. ഒടുവില്‍ പാകിസ്താനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട്‌ അതു തന്നെ റദ്ദാക്കാനും ഭരണകൂടം നിര്‍ബന്ധിതമായി.

[തിരുത്തുക] അന്ത്യം

നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലില്‍ വര്‍ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഡോക്ടറായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് 1979 സെപ്റ്റംബര്‍ 22-ന് അദ്ദേഹം നിര്യാതനായി. 76 വയസ്സായിരുന്നു. ജനാസ പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

[തിരുത്തുക] സംഭാവനകള്‍

മൗലാന മൗദൂദി 120-ലേറെ പുസ്തകങ്ങളും ലഖുലേഖകളും എഴുതി. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്‌, നിയമം, തത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയിലെല്ലാം അദ്ദേഹത്തിന്‌ രചനകളുണ്ട്‌. രാഷ്ട്രീയവും സാംസ്കാരികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുകയും ഇസ്ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ധമാണ്‌ മൗദൂദിയുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ രചന. 30 വര്‍ഷം കൊണ്ടാണ്‌ അതിന്റെ രചന അദ്ദേഹം പൂര്‍ത്തിയാക്കിയത്‌. അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ലീഷ്‌, പേഴ്സ്യന്‍, അറബി, ഹിന്ദി, ഫ്രഞ്ച്‌, ജര്‍മന്‍, സാഹിലീ, തമിഴ്‌, മലയാളം, ബംഗാളി തുടങ്ങിയ എഴുപതിലേറെ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

[തിരുത്തുക] മലയാളത്തില്‍

മൗലാന മൗദൂദിയുടെ ഒട്ടനേകം ഗ്രന്ഥങ്ങള്‍ മലയാളത്തിലും ലഭ്യമാണ്. ഇസ്ലാമിക് പബ്ലിഷിം‌ഗ് ഹൗസ്ഐ.പി.എച്ച് ആണ് പ്രസാധകര്‍.

[തിരുത്തുക] അംഗീകാരം

1962 റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ സ്ഥാപക സമിതിയില്‍ അംഗമായിരുന്നു.
സഊദി അറേബ്യ ഭരണകൂടം ഫൈസല്‍ രാജാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഇസ് ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അന്താരാഷ്ട്രാ അവാര്‍‌ഡ് സമ്മാനിച്ചത് (1979) സയ്യിദ് അബുല്‍ അഅ‌ല മൗദൂദിക്കായിരുന്നു.[1]

[തിരുത്തുക] ഉദ്ദരണികള്‍

അഗറ് മൈ ബൈഠ് ജാവൂന് തോ

ഭിറ് ഘഡേ രഹേ ഖാ കോന്?

(ഇപ്പോള് ഞാനിവിടെ ഇരുന്നാല് എനിക്ക് പകരം എഴുന്നേല്കാനാരുണ്ട്?) ഒരിക്കല് അബുല്‍ അഅ‌ല മൗദൂദിയൂട പ്രഭാഷണ മധ്യേ വെടിയുണ്ട ചീറിയടുത്തപ്പോള് സദസ്യരൊന്നടങ്കം ഇരിക്കാനാവശ്യപ്പെട്ടു.ആ ഘട്ടത്തില് ഭീരുത്വം ലവലേശമില്ലാതെ പ്രഖ്യാപിച്ച വാചകം.


മൌതോ ഹയാത് കാ ഫൈസലാ

സമീന് പര് നഹീ ആസ്മാന് മേം ഹോതാ ഹെ

(ജീവിതത്തെയും മരണത്തെയും നിര്ണ്ണയിക്കുന്നത് ഒരിക്കലും ഭൂമിയിലുള്ളവരല്ല,ആകാശത്താണ് അത് തീരുമാനിക്കപ്പെടുന്നത്)

പാകിസ്ഥാന് ഗവണ്മെന്റ് മൌദൂദിയെ തൂക്കിക്കൊല്ലാന് വിധിച്ചു.കല്പന നടപ്പിലാക്കുനാനയി ഏതാനും മണിക്കൂറുകള് മാത്രം ബാക്കിയിരിക്കെ സഹ പ്രവര്ത്തകര് മോചനത്തിനായുള്ള ദയാഹര്ജി സമര്പ്പിക്കാനാവശ്യപ്പെട്ടു.അദ്ദേഹം അതിന് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല ദൈവമിഛിക്കാതെ ലോകത്താര്ക്കും തന്നെ വധിക്കാന് സാധ്യമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത.

[തിരുത്തുക] അവലംബം


  1. "For the FIRST �King Faisal International Award� for �Services to Islam� (A prestigious recognition of enormous value in the world of Islam) The biggest challenge for the Jury was to select one among so many outstanding Scholars throughout the world. He was unanimous selection in a fitting tribute to his monumental Services to Islam."
  • അബുല്‍ അ‌അ്‌ല, ടി.മുഹമ്മദ്, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.
  • ഇസ്ലാമിന്‍റെ ലോകം, പ്രബോധനം വിശേഷാല്‍പതിപ്പ്.
  • വിമര്ശിക്കപ്പടൂന്ന മൌദൂദി-ഐ.പി.എച്ച്
  • വിശദ പഠനത്തിന് സഹായകം www.jihkerala.org
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം